പിഎസ്ജിയുടെ മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്, യുണൈറ്റഡിനെതിരെയുള്ള മത്സരം നഷ്ടമായേക്കുമെന്ന് ടുഷേൽ !

പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന പരിക്കുകളാണ്. ടീമിന്റെ മുൻനിര താരങ്ങൾ എല്ലാം തന്നെ പരിക്ക് മൂലം പുറത്തിരിക്കുന്നതാണിപ്പോൾ ടുഷേലിനെ ഏറെ വലക്കുന്ന കാര്യം. പെറുവിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജിയുടെ ക്യാപ്റ്റനും ബ്രസീലിയൻ താരവുമായ മാർക്കിഞ്ഞോസിന് പരിക്കേറ്റത് ക്ലബ്ബിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ സ്‌ട്രൈക്കർ മൗറോ ഇകാർഡിക്ക് കൂടി പരിക്കേറ്റ വിവരം ടുഷേൽ സ്ഥിരീകരിച്ചത്. വലതു കാൽമുട്ടിന്റെ ലിഗ്മന്റിനാണ് പരിക്ക് സ്ഥിരീകരിച്ചത്. ഭയപ്പെടാനുള്ള പരിക്കല്ലെന്നും എന്നാൽ താരം പരിശീലനം നടത്തിയിട്ടില്ലെന്നും ടുഷേൽ അറിയിച്ചു.

വരുന്ന ചൊവ്വാഴ്ച്ചയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നത്. ഈ മത്സരം ഇകാർഡിക്ക് നഷ്ടമായേക്കും എന്നാണ് ടുഷേലിന്റെ കണക്കുകൂട്ടലുകൾ. ഇന്ന് രാത്രി ഫ്രഞ്ച് ലീഗിൽ നീംസിനെതിരെ പിഎസ്ജി ബൂട്ടണിയുന്നുണ്ട്. ഈ മത്സരം താരത്തിന് നഷ്ടമാവും. നിലവിൽ മാർക്കിഞ്ഞോസ്, മാർക്കോ വെറാറ്റി എന്നിവർ പരിക്ക് മൂലം പുറത്താണ്. കൂടാതെ ജൂലിയൻ ഡ്രാക്സ്ലറെയും പരിക്ക് അലട്ടുന്നത്. കൂടാതെ ആൻഡർ ഹെരേരക്ക് കോവിഡ് പ്രശ്നങ്ങളുണ്ട് എന്നാണ് ടിവൈസി സ്പോർട്സ് പറയുന്നത്. കൂടാതെ എയ്ഞ്ചൽ ഡി മരിയ സസ്പെൻഷനിലുമാണ്.ഈ പ്രശ്നങ്ങൾ ഒക്കെ തന്നെയും ടുഷേലിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *