പിഎസ്ജിയുടെ ഗോളുകളാഘോഷിച്ച് ഡിമരിയ, വൈറലായി വീഡിയോ!

ഇന്നലെ ചാനലിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിലെ ആദ്യപാദത്തിൽ പിഎസ്ജിക്ക് മുന്നിൽ എഫ്സി ബാഴ്സലോണ തകർന്നടിഞ്ഞിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ പിഎസ്ജിക്ക് മുന്നിൽ തലകുനിച്ചത്. മത്സരത്തിൽ ഹാട്രിക് നേടിയ എംബാപ്പെയാണ് ബാഴ്സക്ക് പണി കൊടുത്തത്. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിലാണ് ഈ കനത്ത തോൽവി എന്നുള്ളത് ബാഴ്‌സക്ക് ഏറെ ക്ഷീണമാണ്. മാത്രമല്ല സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും എയ്ഞ്ചൽ ഡിമരിയയും ഇല്ലാത്ത പിഎസ്ജിയോടാണ് ബാഴ്സ ഇത്തരത്തിലുള്ള ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്.ഇനി ക്വാർട്ടറിലേക്ക് ബാഴ്സ പ്രവേശിക്കണമെങ്കിൽ പിഎസ്ജിയുടെ മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ മഹാത്ഭുതങ്ങൾ സംഭവിക്കണം.

ഏതായാലും ഇപ്പോൾ പിഎസ്ജിയുടെ ഗോളുകൾ ആഘോഷിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പരിക്കറ്റ് പുറത്തിരിക്കുന്ന പിഎസ്ജിയുടെ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയാണ് തന്റെ ടീമിന്റെ ഗോളുകൾ മതിമറന്നാഘോഷിച്ചത്. മോയ്സെ കീൻ നേടിയ പിഎസ്ജിയുടെ മൂന്നാം ഗോളും എംബാപ്പെ നേടിയ ഹാട്രിക് ഗോളുമാണ് ഡിമരിയ ആഘോഷിച്ചത്. ഇതിന്റെ വീഡിയോയാണ് ഡിമരിയ തന്നെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഇത്‌ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.ഡിമരിയയെ കൂടാതെ പരിക്കേറ്റ് പുറത്തിരിക്കുന്ന നെയ്മറും തന്റെ ടീമിന്റെ വിജയമാഘോഷിച്ചിരുന്നു.ട്വിറ്ററിലൂടെയാണ് നെയ്മർ തന്റെ മുൻ ക്ലബ്ബിനെതിരെയുള്ള വിജയം കൊണ്ടാടിയത്.

https://instagram.com/stories/jorgelinacardoso26/2510656024460522483?utm_source=ig_story_item_share&igshid=w3nt1xb5tk0j

Leave a Reply

Your email address will not be published. Required fields are marked *