പിഎസ്ജിയുടെ അട്ടിമറി തോൽവി, വിശദീകരണവുമായി ടുഷേലും മാർക്കിഞ്ഞോസും !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി ആർബി ലീപ്സിഗിനോട് പരാജയമറിഞ്ഞത്. മത്സരത്തിൽ ആറാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ പിഎസ്ജിക്ക് സാധിച്ചുവെങ്കിലും പിന്നീട് തൊട്ടതെല്ലാം പിഎസ്ജിക്ക് പിഴക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയ ഡിമരിയ പിന്നീട് പെനാൽറ്റി പാഴാക്കുകയും തുടർന്ന് രണ്ട് ഗോളുകൾ പിഎസ്ജി വഴങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടു കൂടി പിഎസ്ജിയുടെ പതനം പൂർണമായി.ഇപ്പോഴിതാ ഈ തോൽവിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷേലും ക്യാപ്റ്റൻ മാർക്കിഞ്ഞോസും. ആർഎംസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ടുഷേൽ : ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. മാത്രമല്ല, പിഴവുകൾ സംഭവിച്ചത് ഞങ്ങളുടെ ഭാഗത്തു തന്നെയാണ്. പെനാൽറ്റി സ്പോട്ടിൽ ഞങ്ങൾ പിഴവ് വരുത്തി. പിന്നെ പത്ത് പേരുമായി ജയിക്കുക എന്നുള്ളത് തന്നെ ബുദ്ധിമുട്ടാണ്. സാഹചര്യം തീർത്തും ഞങ്ങൾക്ക് പ്രതികൂലമായിരുന്നു. കരുത്തരായ ടീമിനെതിരെയായിരുന്നു ഞങ്ങൾ കളിച്ചിരുന്നത്. ആദ്യത്തെ പകുതിയിൽ ഞങ്ങൾക്ക് 2-0 യുടെ ലീഡ് നേടാമായിരുന്നു.രണ്ടാം പകുതിയും കൂടുതൽ കടുപ്പമായി. പക്ഷെ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. എന്റെ സ്ഥാനം ഒരിക്കലും ഭീഷണിയിൽ അല്ല. ഞാൻ പരിശീലകനായ അന്ന് മുതൽ ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്ന കാര്യമാണ് എന്റെ സ്ഥാനം തെറിക്കുമെന്ന്, എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നത് എന്നെനിക്ക് മനസ്സിലായിട്ടില്ല. ഞാൻ ഒരിക്കലും ഭീഷണിയിൽ അല്ല.

മാർക്കിഞ്ഞോസ് : ഞങ്ങളുടെ തോൽവി വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഒന്നാം പകുതിയുടെ അതേ മനോഭാവത്തോട് കൂടിയാണ് ഞങ്ങൾ രണ്ടാം പകുതിയെയും നേരിട്ടത്. എന്നാൽ ഞങ്ങൾ ഗോൾ വഴങ്ങി, ഷോട്ടുകൾ ഉതിർക്കാൻ സാധിച്ചില്ല. തീർത്തും ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് ഇത് മാനേജ് ചെയ്യാനാവും. ഞങ്ങൾക്ക് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്.ഞങ്ങൾ പോസിറ്റീവ് ആയി തന്നെയാണ് നിലകൊള്ളുന്നത്. ടീം ഇമ്പ്രൂവ് ആകാൻ ശ്രമിക്കും. ചാമ്പ്യൻസ് ലീഗ് ബുദ്ധിമുട്ടുള്ളതാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷെ അടുത്ത മൂന്ന് മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *