പിഎസ്ജിക്ക് ആകെ വേണ്ടത് ചാമ്പ്യൻസ് ലീഗ്, അതിൽ കുറഞ്ഞതെന്തും അവിടെ പരാജയമാണ് : പോച്ചെട്ടിനോ!

കഴിഞ്ഞ മാസമായിരുന്നു പിഎസ്ജിയുടെ പരിശീലകനായിരുന്ന പോച്ചെട്ടിനോക്ക് തന്റെ സ്ഥാനം നഷ്ടമായത്. കഴിഞ്ഞ സീസണിൽ ലീഗ് വൺ കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ പോച്ചെട്ടിനോക്ക് കഴിഞ്ഞിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായതാണ് പോച്ചെട്ടിനോക്ക് തന്റെ സ്ഥാനം നഷ്ടമാവാൻ കാരണമായത്.

ഏതായാലും ഇതേക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പോച്ചെട്ടിനോ പങ്കുവെച്ചിട്ടുണ്ട്. അതായത് പിഎസ്ജിക്ക് ആകെ വേണ്ടത് ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണെന്നും ആ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ പരാജിതനായി മുദ്രകുത്തപ്പെടുമെന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ഇൻഫോബിയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിയിൽ എല്ലാം യുവേഫ ചാമ്പ്യൻസ് ലീഗിൽ മാത്രം ഫോക്കസ് ചെയ്യപ്പെട്ടതാണ്. അത് ചില സമയങ്ങളിൽ ശ്രദ്ധ തെറ്റാൻ കാരണമാകുന്നുണ്ട്.പിഎസ്ജിയുടെ വലിപ്പം കാരണം മറ്റുള്ള മത്സരങ്ങളെ നിസ്സാരമായാണ് കണക്കാക്കുന്നത്. അവിടെ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണ് ലക്ഷ്യം. അത് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ പരാജയപ്പെട്ടവനാണ് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞതവണ യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനോട് പരാജയപ്പെട്ടുകൊണ്ടാണ് പിഎസ്ജി പുറത്തായത്.ഈ വരുന്ന ചാമ്പ്യൻസ് ലീഗിനെ വലിയ പ്രതീക്ഷകളോടുകൂടി തന്നെയാണ് പിഎസ്ജി നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *