പിഎസ്ജിക്കെതിരെ വിജയിക്കാൻ ഞങ്ങൾക്ക് സാധിക്കും : കരിം ബെൻസിമ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ കരുത്തരുടെ പോരാട്ടമാണ് നമ്മെ കാത്തിരിക്കുന്നത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡാണ്. നിരവധി സൂപ്പർ താരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
ഏതായാലും ഈ മത്സരത്തിൽ തങ്ങൾക്ക് പിഎസ്ജിയെ പരാജയപ്പെടുത്താൻ കഴിയുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണിപ്പോൾ റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ. കഴിഞ്ഞ ദിവസം AS എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെൻസിമയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘We Can Win’ – Karim Benzema Confident Ahead of Champions League Matchup Against PSG https://t.co/6LfA8c5WMc
— PSG Talk (@PSGTalk) December 16, 2021
” പിഎസ്ജി ഒരു മികച്ച ടീമാണ് എന്നുള്ള കാര്യം ഞങ്ങൾക്കറിയാം.പക്ഷേ ആ മത്സരത്തിൽ വിജയിക്കാൻ ഞങ്ങൾക്ക് സാധിക്കും.എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാണത്. മത്സരത്തിലെ രണ്ട് പാദത്തിലും വിജയിക്കലാണ് ഞങ്ങളുടെ ഉദ്ദേശം.ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഞാനെന്റെ ഏറ്റവും മികച്ച സമയത്തിലാണ് നിലവിലുള്ളത്.ഓരോ ദിവസം കൂടുംതോറും കളത്തിൽ പുരോഗതി കൈവരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ടീമിനെ വിജയിക്കാൻ സഹായിക്കുക എന്നുള്ളതാണ് എന്റെ ഉത്തരവാദിത്തം ” ബെൻസിമ പറഞ്ഞു.
ഫെബ്രുവരി 15-ആം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം ആദ്യപാദ മത്സരം അരങ്ങേറുക.മാർച്ച് ഒൻപതാം തിയ്യതി സാന്റിയാഗോ ബെർണാബുവിൽ വെച്ച് രണ്ടാം പാദവും നടക്കും.