പിഎസ്ജിക്കെതിരെ ബെൻസിമ കളിച്ചേക്കില്ല? റയലിന് കടുത്ത ആശങ്ക!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ പിഎസ്ജിയാണ്.പതിനഞ്ചാം തിയ്യതി രാത്രി ഇന്ത്യൻ സമയം 1:30-നാണ് ആദ്യപാദ മത്സരം അരങ്ങേറുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഈ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ റയലിന് ആശങ്കകൾ വർദ്ധിക്കുകയാണ്.എന്തെന്നാൽ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ ഈ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ്.താരമിപ്പോൾ പരിക്കിന്റെ പിടിയിലാണ്.ഇതുവരെ ടീമിനോടൊപ്പം ബെൻസിമ പരിശീലനം നടത്തിയിട്ടില്ല. ഇതാണ് റയലിന് ആശങ്ക പകരുന്നത്.
The Frenchman still isn't training with the group.https://t.co/TcOnXFrDe7
— MARCA in English (@MARCAinENGLISH) February 9, 2022
കഴിഞ്ഞ എൽചെക്കെതിരെയുള്ള മത്സരത്തിലായിരുന്നു ബെൻസിമക്ക് പരിക്കേറ്റത്.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്.താരം പരിക്കിൽ നിന്നും മുക്തനായി അടുത്ത വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ കുറച്ചുനേരം കളിക്കുമെന്നും പിന്നീട് പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ മുഴുവൻ സമയവും കളിക്കുമെന്നായിരുന്നു റയലിന്റെ പ്രതീക്ഷകൾ.എന്നാൽ ബെൻസിമ ഇതുവരെ തനിയെ മാത്രമാണ് പരിശീലനം നടത്തിയിട്ടുള്ളത്.അത്കൊണ്ട് തന്നെ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.മാർക്കയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം റയലിന്റെ മറ്റൊരു താരമായ ഫെർലാന്റ്മെന്റി ഇപ്പോൾ ഫുൾ ട്രെയിനിങ് നടത്തുന്നുണ്ട്.അദ്ദേഹം പിഎസ്ജിക്കെതിരെ ലഭ്യമായേക്കും.ബെൻസിമയെ പിഎസ്ജിക്കെതിരെ ലഭിച്ചില്ലെങ്കിൽ അത് റയലിന് നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും.