പിഎസ്ജിക്കെതിരെ ബാഴ്സയുടെ തിരിച്ചു വരവുണ്ടാവുമോ? പ്രതീക്ഷയോടെ കൂമാൻ പറയുന്നു!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ ബാഴ്‌സ വമ്പൻ തിരിച്ചു വരവ് നടത്തി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങിയിരുന്ന ബാഴ്സ പിന്നീട് മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. ബാഴ്സയുടെ പോരാട്ടവീര്യവും ആത്മവിശ്വാസവുമൊന്നും എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഇന്നലത്തെ മത്സരം. എന്നാൽ ബാഴ്സയുടെ അവസാന രണ്ട് മത്സരങ്ങളിലെ പ്രകടനം കണ്ടതോടെ ആരാധകരിൽ ചെറിയ പ്രതീക്ഷയുടെ പുൽനാമ്പുകൾ പൊട്ടിമുളച്ചിട്ടുണ്ട്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിൽ 4-1 ന് ബാഴ്സ പിഎസ്ജിയോട് പരാജയപ്പെട്ടിരുന്നു. ഇനി രണ്ടാം പാദത്തിൽ ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയാൽ മാത്രമേ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ സാധിക്കുകയൊള്ളൂ. ഇത്തരത്തിലുള്ള ഒരു തിരിച്ചു വരവ് ബാഴ്സയിൽ നിന്ന് പ്രതീക്ഷിക്കാമോ എന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കൂമാൻ.2-0 എന്ന സ്കോറിന് പരാജയപ്പെട്ട മത്സരത്തിൽ തിരിച്ചു വരുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് 4-1 ന്റെ തോൽവിയിൽ നിന്നും തിരിച്ചു വരുന്നത് എന്നാണ് കൂമാൻ പറഞ്ഞത്.
🗣 "We always believed. We never gave up on the Copa" 🙌
— MARCA in English (@MARCAinENGLISH) March 3, 2021
👉 https://t.co/zymyhjOimm pic.twitter.com/nZ0pXsiLG2
” 2-0 എന്ന സ്കോറിന് പരാജയപ്പെട്ട മത്സരത്തിൽ തിരിച്ചു വരിക എന്നുള്ളത് 4-1 എന്ന സ്കോറിന് പരാജയപ്പെട്ട മത്സരത്തിൽ തിരിച്ചു വരുന്നതിനേക്കാൾ എളുപ്പമാണ് ഒരുപാട് മികച്ച താരങ്ങൾ ഉള്ള മികച്ച ടീമാണ് പിഎസ്ജി. അവർക്കെതിരെയുള്ള ഒരു തിരിച്ചു വരവ് ബുദ്ധിമുട്ടായിരിക്കും. പക്ഷെ ഞങ്ങൾ വിജയിക്കാൻ മാത്രമായിരിക്കും ആ മത്സരത്തിനിറങ്ങുക.അതിന് അവസരം ലഭിച്ചാൽ അതിലൂടെ മുന്നോട്ട് പോവുകയും ചെയ്യും.ഞാൻ എന്റെ ടീമിൽ ഏറെ അഭിമാനം കൊള്ളുന്നു.എനിക്ക് ഈ ടീമിൽ നിന്നും കൂടുതലൊന്നും ചോദിക്കാനാവില്ല.ടീമിന്റെ മെന്റാലിറ്റി തന്നെ മാറ്റേണ്ടതുണ്ടായിരുന്നു. അതിന് ഞങ്ങൾക്ക് സാധിച്ചു. ഇനി ഫൈനൽ മത്സരം കുറച്ചു ആരാധകർക്ക് മുന്നിൽ വെച്ച് തന്നെ കളിക്കാനാവുമെന്നാണ് പ്രതീക്ഷ ” കൂമാൻ പറഞ്ഞു.
Comeback against PSG?
— Barça Universal (@BarcaUniversal) March 3, 2021
Koeman: "A 2-0 is easier than a 1-4… PSG has great players. We will go out to win, we will see whether there are any chances to go through during the game. If not, we have to accept it and we have to move on."