പാസിങ് മെഷീനെ ഞങ്ങൾ പ്രവർത്തനരഹിതമാക്കണം: ടോണി ക്രൂസിനെ കുറിച്ച് ടുഷേൽ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ പാദ മത്സരത്തിൽ രണ്ട് ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് വീതം ഗോളുകൾ നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരഫലമാണ് വിജയികളെ തീരുമാനിക്കുക.
ഈ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ടോണി ക്രൂസിനെ കുറിച്ച് ടുഷേലിനോട് ചോദിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ അസാധാരണമായ ഒരു അസിസ്റ്റ് നൽകിയ വ്യക്തിയാണ് ടോണി ക്രൂസ്. അദ്ദേഹത്തെ പാസിംഗ് മെഷീൻ എന്നാണ് ടുഷേൽ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ആ യന്ത്രത്തെ തങ്ങൾ കേടുവരുത്തേണ്ടതുണ്ടെന്നും ടുഷേൽ പറഞ്ഞിട്ടുണ്ട്.ബയേൺ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Tuchel on Toni Kroos: "Toni has been a key player for many years. You can't praise that highly enough. He handles the pressure effortlessly. He dominates the rhythm of the game. We're prepared for that and hope that we're the grain of sand in his passing machine. But we're not… pic.twitter.com/t3yyv8qCpE
— Madrid Xtra (@MadridXtra) May 7, 2024
” ഒരുപാട് വർഷക്കാലമായി ക്രൂസ് അവരുടെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തെ പ്രശംസിക്കാതിരിക്കാൻ നമുക്ക് സാധിക്കില്ല. വളരെ അനായാസം അദ്ദേഹം സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യും.മത്സരം നിയന്ത്രിക്കുന്നത് തന്നെ അദ്ദേഹമാണ്.പക്ഷേ അദ്ദേഹത്തിന് നേരിടാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു.ആ പാസിങ് മെഷീൻ പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.പക്ഷേ ഞങ്ങൾ അദ്ദേഹത്തിനെതിരെ മാത്രമല്ല കളിക്കുന്നത്.റയൽ മാഡ്രിഡ് എന്ന ടീമിനെതിരെയാണ് കളിക്കുന്നത്.ഒരുപാട് താരങ്ങൾ അവർക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു വലിയ ടാസ്ക്കാണ് ഞങ്ങളുടെ മുന്നിലുള്ളത് ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ആദ്യപാദ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ക്രൂസ് നടത്തിയിരുന്നത്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ക്രൂസ്. വളരെ അപൂർവമായി മാത്രമാണ് അദ്ദേഹം പിഴവുകൾ വരുത്തി വെക്കാറുള്ളത്.ഇന്നത്തെ മത്സരത്തിലും അദ്ദേഹം വലിയ വെല്ലുവിളി തന്നെയായിരിക്കും എതിരാളികൾക്ക് സൃഷ്ടിക്കുക.