പാരീസിലും പൊട്ടി,പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിലും ബൊറൂസിയാ ഡോർട്മുണ്ട് വിജയിച്ച് കയറിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ബിവിബി പരാജയപ്പെടുത്തിയത്.ഹമ്മൽസ് നേടിയ ഗോളാണ് ഈ മത്സരത്തിലും അവർക്ക് വിജയം സമ്മാനിച്ചത്. ഇതോടെ BVB ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയും പിഎസ്ജി പുറത്താവുകയും ചെയ്തിട്ടുണ്ട്.
പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർക്ക് വിജയം നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ പിഎസ്ജി ആക്രമണങ്ങളിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചത്. നിരവധി ഷോട്ടുകൾ അവർ ഉതിർത്തുവെങ്കിലും ലക്ഷ്യത്തിലേക്ക് വളരെ ചുരുങ്ങിയ ഷോട്ടുകൾ മാത്രമാണ് പോയിട്ടുള്ളത്. അതേസമയം മത്സരത്തിന്റെ അൻപതാം മിനിറ്റിൽ ഹമ്മൽസ് ബൊറൂസിയയുടെ വിജയ ഗോൾ നേടിക്കൊടുക്കുകയായിരുന്നു.ബ്രാണ്ടറ്റിന്റെ കോർണറിൽ നിന്നും ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.
▪️ Goal in the second leg
— B/R Football (@brfootball) May 7, 2024
▪️ Helped hold PSG to zero goals over both legs
35-year-old Mats Hummels had a monstrous performance to get Dortmund to the UCL final 💥 pic.twitter.com/qD8tAGVxlj
ഇതിന് മറുപടി നൽകാൻ പിഎസ്ജിക്ക് സാധിച്ചില്ല. ഇതോടെ രണ്ട് പാദങ്ങളിലും ബിവിബി ഏകപക്ഷീയമായ ഓരോ ഗോളുകൾക്ക് വിജയിച്ചു കൊണ്ട് ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു. അതേസമയം ഇന്ന് നടക്കുന്ന മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക.ആദ്യപാദത്തിൽ രണ്ടുപേരും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞിരുന്നു.