പരിക്ക്, ഡി ബ്രൂയിൻ യൂറോ കപ്പ് കളിക്കുന്ന കാര്യം സംശയത്തിൽ!

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയോട് പരാജയപ്പെട്ടു കൊണ്ട് മാഞ്ചസ്റ്റർ സിറ്റി കിരീടം അടിയറവ് വെച്ചിരുന്നു. മത്സരത്തിൽ സിറ്റിക്ക് തിരിച്ചടിയേൽപ്പിച്ച ഒരു കാര്യമായിരുന്നു സൂപ്പർ താരം കെവിൻ ഡിബ്രൂയിന് പരിക്കേറ്റത്. ചെൽസി താരം റൂഡിഗറുമായി കൂട്ടിയിടിച്ചാണ് ഡിബ്രൂയിന് പരിക്കേറ്റത്.ഇതേ തുടർന്ന് മത്സരത്തിന്റെ 60-ആം മിനുട്ടിൽ താരം കളം വിടുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ഡിബ്രൂയിൻ തന്നെയാണ് തന്റെ പരിക്ക് വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.അക്യൂസ് നോസ് ബോൺ ഫ്രാക്ചർ,ലെഫ്റ്റ് ഓർബിറ്റൽ ഫ്രാക്ചർ എന്നിവയാണ് തന്നെ അലട്ടുന്നത് എന്നാണ് ഡിബ്രൂയിൻ അറിയിച്ചത്.

കൂടാതെ നിലവിൽ താൻ ഓക്കേയാണെന്നും ഫൈനലിലെ പരാജയം ഇപ്പോഴും തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഡിബ്രൂയിൻ അറിയിച്ചു. വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ഡിബ്രൂയിൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം താരം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. യൂറോ കപ്പ് തുടങ്ങാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ബെൽജിയം ടീമിലെ നിർണായക താരമായ ഡിബ്രൂയിൻ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്.ജൂൺ 12-ന് റഷ്യക്കെതിരെയാണ് ബെൽജിയം യൂറോയിൽ കളിക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായി താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബെൽജിയം പരിശീലകൻ റോബെർട്ടോ മാർട്ടിനെസ്.

Leave a Reply

Your email address will not be published. Required fields are marked *