പതിനഞ്ച് വർഷത്തിൽ ഇതാദ്യം, ചാമ്പ്യൻസ് ലീഗിലെ ക്രിസ്റ്റ്യാനോയുടെ തേരോട്ടം അവസാനിക്കുന്നുവോ?
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ യുവന്റസ് വിജയിച്ചുവെങ്കിലും പുറത്താവാനായിരുന്നു വിധി. രണ്ട് എവേ ഗോൾ നേടിയ പോർട്ടോ അതിന്റെ ആനുകൂല്യത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ക്വാർട്ടർ കാണാതെ പുറത്താവുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ലിയോണിന് മുന്നിലായിരുന്നു യുവന്റസ് അടിയറവ് പറഞ്ഞത്.ഇത്തവണ പോർട്ടോക്ക് മുന്നിലും അടിയറവ് പറഞ്ഞു.ചാമ്പ്യൻസ് ലീഗിൽ കാലങ്ങളായി മികച്ച പ്രകടനം നടത്തികൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചെടുത്തോളം ഇതൊരു വൻ തിരിച്ചടിയാണ്.
Juventus have failed to progress past the UCL quarterfinals for the third straight season since signing Cristiano Ronaldo.
— ESPN FC (@ESPNFC) March 9, 2021
They had reached the final twice in four years before he joined 👀 pic.twitter.com/HwOic9AFpT
എന്തെന്നാൽ ഇതാദ്യമായാണ് 15 വർഷത്തിനിടെ തുടർച്ചയായി രണ്ട് തവണയും ക്വാർട്ടർ ഫൈനൽ കാണാനാവാതെ ക്രിസ്റ്റ്യാനോ പുറത്താവുന്നത്. 15 വർഷങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റ്യാനോക്ക് ഇങ്ങനെയൊന്ന് അവസാനമായി സംഭവിച്ചത്.അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരമാണ് റൊണാൾഡോ. തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട താരമാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. ഇങ്ങനെയൊരു താരമാണിപ്പോൾ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്താവുന്നത്. ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ തേരോട്ടം അവസാനിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Cristiano Ronaldo & Juventus exit Champions League at round of 16 stage for 2nd season in a row.#UCL pic.twitter.com/LbFmOu59mo
— UEFA Champions League (@ChampionsLeague) March 10, 2021