പണ്ട് റയലും ബയേണും തമ്മിലായിരുന്നു,ഇന്നത് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറി: യൂറോപ്പ്യൻ വൈര്യത്തെക്കുറിച്ച് കസിയ്യസ്
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ സെമിഫൈനലിൽ ഈ രണ്ട് ടീമുകളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.
അന്ന് ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എന്നാൽ അതിനെ മുൻപത്തെ സീസണിൽ സെമി ഫൈനലിൽ രണ്ട് പാദങ്ങളിലുമായി അഞ്ചിനെതിരെ ആറു ഗോളുകൾക്ക് സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു മുമ്പ് 2020ൽ ഇതേ റയലിനെ പുറത്താക്കി കൊണ്ടായിരുന്നു സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ചുരുക്കത്തിൽ ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ റൈവൽറി സിറ്റിയും റയലുമാണ്. അതേക്കുറിച്ച് ചില കാര്യങ്ങൾ റയൽ മാഡ്രിഡ് ഇതിഹാസമായ ഐക്കർ കസിയ്യസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മുൻപ് റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലായിരുന്നു യൂറോപ്പ്യൻ റൈവൽറി നടന്നിരുന്നത്. എന്നാൽ ഇപ്പോൾ ബയേണിന്റെ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ സിറ്റി കടന്നുവന്നിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകൾ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചാമ്പ്യൻസ് ലീഗിൽ ഈ രണ്ട് ടീമുകളും തമ്മിലാണ് പരസ്പരം പോരടിക്കുന്നത് ” ഇതാണ് കസിയ്യസ് പറഞ്ഞിട്ടുള്ളത്.
Iker Casillas: "#ManCity has replaced Bayern Munich in the European rivalry that existed with Real Madrid… They are the two best teams in the world in my modest opinion and they have been facing each other in the #UCL for years now…" [via @relevo/@iMiaSanMia]
— City Xtra (@City_Xtra) April 8, 2024
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വരുന്നത്. എന്നാൽ പതിനഞ്ചാമത്തെ കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ കടന്നുവരുന്നത്. ഒരു തുല്യ ശക്തികളുടെ പോരാട്ടമായി കൊണ്ടാണ് ഈ മത്സരത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്.