നേരത്തെയുള്ള ഫൈനൽ : പിഎസ്ജിക്കെതിരെയുള്ള മത്സരത്തെ കുറിച്ച് കോർട്ടുവ പറയുന്നു!
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരുടെ ഒരു മത്സരം നമ്മെ കാത്തിരിക്കുന്നുണ്ട്.റയൽ മാഡ്രിഡിന്റെ എതിരാളികൾ പിഎസ്ജിയാണ്.ഫെബ്രുവരി 15-ആം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഇതിന്റെ ആദ്യപാദ പോരാട്ടം അരങ്ങേറുക.
ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളിപ്പോൾ റയലിന്റെ ബെൽജിയൻ ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവ പങ്കുവെച്ചിട്ടുണ്ട്.വളരെ ബുദ്ധിമുട്ടുള്ള എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.നേരത്തെയുള്ള ഫൈനലാണ് ഈ മത്സരമെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എഎസിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
‘Early Final’ – Thibaut Courtois Discusses the Round of 16 Matchup Against PSG https://t.co/Wz5qV5rRFK
— PSG Talk (@PSGTalk) January 28, 2022
” അവർ വളരെയധികം ബുദ്ദിമുട്ടുള്ള എതിരാളികളായിരിക്കും.ഇരുടീമുകളും തുല്യശക്തികളാണ്.ഇത് നേരത്തെയുള്ള ഒരു ഫൈനലാണ്.പക്ഷെ ഞങ്ങൾ ഇപ്പോൾ നല്ല രീതിയിലാണ് ഉള്ളത്.അത്കൊണ്ട് തന്നെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.സേവുകളും ഗോളുകളുമൊക്കെ നിർണായമാവുന്ന മത്സരമായിരിക്കും.നല്ല ശ്രദ്ധയോട് കൂടെയും ഐക്യത്തോട് കൂടെയും മത്സരത്തിന് എത്തേണ്ടതുണ്ട്.കൂടാതെ പരിക്കുകൾ ഇല്ലാതിരിക്കുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്.എപ്പോഴും പന്ത് കൈവശം വെക്കാൻ ഇഷ്ടപ്പെടുന്ന ടീമാണ് അവർ.അത്കൊണ്ട് തന്നെ അക്കാര്യത്തിൽ ഞങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്.കൂടാതെ മുന്നേറ്റത്തിൽ വേഗതയുള്ള താരങ്ങളാണ്.അത്കൊണ്ട് തന്നെ അവരുടെ കൗണ്ടർ അറ്റാക്കുകൾക്ക് തടയിടേണ്ടതുണ്ട്.കൂടാതെ ഞങ്ങളുടെ കാര്യക്ഷമത ഞങ്ങൾ കാണിക്കേണ്ടതുണ്ട്.ക്ലീൻ ഷീറ്റ് നേടണം,മൂന്നവസരങ്ങൾ ലഭിച്ചാൽ രണ്ടും ഗോളാക്കി മാറ്റണം.ഇതൊക്കെയാണ് ഞങ്ങൾ ചെയ്യേണ്ടത് ” ഇതാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.
നിലവിൽ ലാലിഗയിലെ ഒന്നാം സ്ഥാനക്കാരാണ് റയൽ.അതേസമയം ലീഗ് വണ്ണിൽ പിഎസ്ജിയാണ് ഒന്നാമതുള്ളത്.റയലിന് വേണ്ടി ഈ സീസണിൽ പലപ്പോഴും നിർണായകപ്രകടനങ്ങൾ നടത്താൻ കോർട്ടുവക്ക് കഴിഞ്ഞിട്ടുണ്ട്.