നെയ്മർ വല്ലാത്ത ശല്യമാണ്, എപ്പോഴും തർക്കിച്ചു കൊണ്ടേയിരിക്കും: ജോവോ മരിയോ
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.ബെൻഫിക്ക പിഎസ്ജിയെ സമനിലയിൽ കുരുക്കുകയായിരുന്നു. മത്സരത്തിൽ നെയ്മർ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളോ അസിസ്റ്റോ നേടാൻ നെയ്മർക്ക് സാധിച്ചിരുന്നില്ല.
ഏതായാലും ഈ മത്സരത്തിനു ശേഷം ബെൻഫിക്കയുടെ സൂപ്പർ താരമായ ജോവോ മരിയോ നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് നെയ്മർ വല്ലാത്ത ശല്യമാണെന്നും എപ്പോഴും തർക്കിച്ചു കൊണ്ടേയിരിക്കും എന്നുമാണ് മരിയോ പറഞ്ഞിട്ടുള്ളത്.അതേസമയം നെയ്മറുടെ മികവിനെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനുശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Neymar is 'annoying as HELL', blasts Benfica's Joao Mario https://t.co/d2nwPelUAZ
— MailOnline Sport (@MailSport) October 12, 2022
” നെയ്മർ മികച്ച രൂപത്തിലാണ് കളിച്ചിട്ടുള്ളത്. പക്ഷേ കളത്തിനകത്ത് അദ്ദേഹം വല്ലാത്ത ശല്യമാണ്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്, വലിയ പ്രതിഭയുള്ള താരമാണ് നെയ്മർ. പക്ഷേ അദ്ദേഹത്തിന് കളിക്കളത്തിൽ എപ്പോഴും വഴക്കിട്ട് കൊണ്ടേയിരിക്കണം. അത് അദ്ദേഹത്തിന്റെ സ്വഭാവങ്ങളിൽ പെട്ടതാണ്.പക്ഷേ അത് സാധാരണമായ ഒരു കാര്യമായിരിക്കും. നെയ്മർക്കെതിരെ കളിക്കാൻ കഴിഞ്ഞു എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് ” ഇതാണ് ജോവോ മരിയോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഒരു തകർപ്പൻ തുടക്കമാണ് നെയ്മർ ജൂനിയർക്ക് ലഭിച്ചിട്ടുള്ളത്. ലീഗ് വണ്ണിൽ എട്ടു ഗോളുകളും ഏഴ് അസിസ്റ്റുകളും നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ അവസാനമായി പിഎസ്ജിക്ക് വേണ്ടി കളിച്ച 5 മത്സരങ്ങളിൽ നിന്നും ഗോളുകൾ ഒന്നും നേടാൻ നെയ്മർക്ക് സാധിച്ചിട്ടില്ല.