നിലത്ത് വീണു കിടക്കുന്ന ഡി യോങ്ങിന്റെ ശരീരത്തിലേക്ക് പന്തടിച്ച് ബ്രൂണോ,വിവാദം!

ഇന്നലെ യുവേഫ യൂറോപ്പാ ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ പരാജയപ്പെടുത്താൻ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോസ്ക്കി ലീഡ് നേടിക്കൊടുത്തപ്പോൾ ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഫ്രഡ്‌,ആന്റണി എന്നിവരുടെ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെടുക്കുകയായിരുന്നു.

ഇതോടെ ബാഴ്സലോണ യൂറോപ ലീഗിൽ നിന്ന് പുറത്താവുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ മത്സരത്തിനിടയ്ക്ക് വിവാദപരമായ ഒരു പ്രവർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതായത് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫൗളിന് ഇരയായി കൊണ്ട് ബാഴ്സ സൂപ്പർതാരമായ ഡി യോങ് നിലത്ത് വീഴുകയായിരുന്നു.

എന്നാൽ ആ ബോൾ ലഭിച്ച ബ്രൂണോ ഫെർണാണ്ടസ് നിലത്ത് വീണു കിടക്കുന്ന ഡി യോങ്ങിന്റെ ശരീരത്തിലേക്ക് മനപ്പൂർവ്വം ശക്തമായ രൂപത്തിൽ അടിക്കുകയായിരുന്നു. താരത്തിന്റെ ഈ മനപ്പൂർവമുള്ള പ്രവർത്തി വലിയ പ്രതിഷേധങ്ങൾക്കാണ് വഴി ഒരുക്കിയത്. തുടർന്ന് ബാഴ്സലോണ താരങ്ങളും യുണൈറ്റഡ് താരങ്ങളും മൈതാനത്ത് വച്ചുകൊണ്ട് പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. മാത്രമല്ല ബ്രൂണോ ഫെർണാണ്ടസിന് ഇതിന്റെ ശിക്ഷയായി കൊണ്ട് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

ബാഴ്സയുടെ ഭാഗത്ത് പിന്നീട് ഫ്രാങ്ക്‌ കെസ്സിക്കും യെല്ലോ കാർഡ് വഴങ്ങേണ്ടിവന്നു. ഏതായാലും ബ്രൂണോ ഫെർണാണ്ടസ് വിസിൽ കേൾക്കാത്തത് കൊണ്ട് ബോൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചതാണ് എന്നാണ് യുണൈറ്റഡ് ഭാഗത്തിന്റെ വാദം. എന്നാൽ മനപ്പൂർവമാണ് ബ്രൂണോ ചെയ്തത് എന്നാണ് ബാഴ്സ ആരാധകർ ആരോപിക്കുന്നത്.ഏതായാലും ഈ സംഭവം ഇപ്പോൾ വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *