നിരവധി മാറ്റങ്ങൾ ഉണ്ടായേക്കും, യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന റൗണ്ടിൽ യങ് ബോയ്സാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

യുണൈറ്റഡിന്റെ പുതിയ പരിശീലകൻ റാൾഫ് റാൻഗ്നിക്കിന് കീഴിലുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്. എന്നാൽ പ്രീ ക്വാർട്ടർ യോഗ്യത നേടിയതിനാൽ നിരവധി മാറ്റങ്ങൾ ഈ മത്സരത്തിൽ റാൾഫ് നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് പ്രകാരം മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ യുണൈറ്റഡിന്റെ ഒരു സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്.അതൊന്ന് പരിശോധിക്കാം.

ഗോൾ കീപ്പർ ഡേവിഡ് ഡിഹിയ വിശ്രമം അനുവദിച്ചേക്കും.പകരം ഡീൻ ഹെന്റെഴ്സണായിരിക്കും ഇന്ന് യുണൈറ്റഡിന്റെ വല കാക്കുക.

സെന്റർ ബാക്കുമാരുടെ കാര്യത്തിലേക്ക് വന്നാൽ റാഫേൽ വരാനെ പരിക്കിൽ നിന്നും മുക്തനായിട്ടില്ല. കൂടാതെ ഹാരി മഗ്വയ്ർക്ക് വിശ്രമം നൽകിയേക്കും.അത്കൊണ്ട് തന്നെ എറിക് ബെയ്‌ലി, വിക്ടർ ലിന്റലോഫ് എന്നിവരായിരിക്കും സ്റ്റാർട്ടിങ്ങ് ഇലവനിൽ ഉണ്ടാവുക.

അതേസമയം ഫുൾ ബാക്കു ലൂക്ക് ഷോയും ആരോൺ വാൻ ബിസാക്കയും തിരിച്ചെത്തും.ടെല്ലസ്, ഡാലോട്ട് എന്നിവർക്കായിരിക്കും സ്ഥാനം നഷ്ടമാവുക.

മധ്യനിരയിൽ ഫ്രഡ്‌, മക്ടോമിനി എന്നിവർക്ക് വിശ്രമം നൽകും. പകരം ഡോണി വാൻ ഡി ബീക്ക്, മാറ്റിച്ച് എന്നിവരായിരിക്കും കളിക്കുക.

മുന്നേറ്റനിരയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും റാൾഫ് വിശ്രമം നൽകും.റാഷ്ഫോർഡ്, ബ്രൂണോ, സാഞ്ചോ എന്നിവർക്കൊക്കെ വിശ്രമം നൽകും.

പകരം യുവാൻ മാറ്റ, ജെസേ ലിംഗാർഡ്, മാസോൺ ഗ്രീൻവുഡ് എന്നിവരായിരിക്കും മുന്നേറ്റനിരയിൽ. ഇവർക്കൊപ്പം ആന്റണി ഇലങ്കക്കും സ്ഥാനം ലഭിച്ചേക്കും.

ഇതാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ പുറത്ത് വിട്ടിരിക്കുന്ന സാധ്യത ഇലവൻ. മാറ്റങ്ങൾ ഉണ്ടാവുമെന്നുള്ള കാര്യം റാൾഫ് സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഏത് രൂപത്തിലായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *