നന്നായി കളിക്കാമായിരുന്നു, സമനിലയിൽ നിരാശ പ്രകടിപ്പിച്ച് പോച്ചെട്ടിനോ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ആർബി ലീപ്സിഗിനോട് 2-2 ന്റെ സമനില കരുത്തരായ പിഎസ്ജി വഴങ്ങിയിരുന്നു. മത്സരത്തിൽ വൈനാൾഡം നേടിയ ഇരട്ടഗോളുകളായിരുന്നു പിഎസ്ജിക്ക് തുണയായത്. എന്നാൽ അവസാന നിമിഷം വഴങ്ങിയ പെനാൽറ്റി പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

ഏതായാലും ഈയൊരു സമനിലയിൽ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് പിഎസ്ജിക്ക് മത്സരത്തെ കൂടുതൽ നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നാണിദ്ദേഹം അഭിപ്രായപ്പെട്ടത്. മത്സരശേഷം പോച്ചെ പറഞ്ഞത് ഇങ്ങനെയാണ്.

” ലീപ്സിഗ് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.മത്സരത്തിന്റെ തുടക്കം തന്നെ കളഞ്ഞു കുളിച്ചത് ഞങ്ങളുടെ പിഴവാണ്.മികച്ച രൂപത്തിൽ സ്റ്റാർട്ട്‌ ചെയ്യാൻ ഞങ്ങൾക്ക്‌ കഴിഞ്ഞില്ല എന്നുള്ളത് സത്യമാണ്.രണ്ടാം പകുതിയിൽ നല്ല രൂപത്തിൽ മത്സരം നിയന്ത്രിക്കാൻ ഞങ്ങൾക്ക്‌ സാധിച്ചു. പൊസെഷന്റെ കാര്യത്തിൽ ഞങ്ങളാണ് ബെറ്റർ എന്നുള്ളതാണ് കണക്കുകൾ കാണിക്കുന്നത്.ലീപ്സിഗിനെ പോലെ മികച്ച രൂപത്തിൽ കളിക്കുന്ന ഒരു ടീമിനെതിരെ മത്സരം നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.പക്ഷേ ഞങ്ങൾക്ക്‌ കൂടുതൽ നല്ല രൂപത്തിൽ മത്സരത്തെ കൈകാര്യം ചെയ്യാമായിരുന്നു.ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് ഒന്നിനെയും മാറ്റിമറിക്കുന്നില്ല. നോക്കോട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക എന്നുള്ളതാണ് ഇപ്പോഴത്തെ ലക്ഷ്യം ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *