നടക്കാൻ പോകുന്നത് യുദ്ധം:പ്ലാൻ വ്യക്തമാക്കി ചാവി
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യപാദത്തിൽ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം ഇപ്പോൾ ബാഴ്സലോണക്ക് അനുകൂലമാണ്.
ഈ മത്സരത്തെ കുറിച്ചുള്ള തന്റെ പദ്ധതികൾ ബാഴ്സയുടെ പരിശീലകനായ ചാവി വിശദീകരിച്ചിട്ടുണ്ട്.ലീഡ് ഉണ്ട് എന്ന് കരുതി അതിൽ കടിച്ചു തൂങ്ങി നിൽക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. നടക്കാൻ പോകുന്നത് ഒരു ഫുട്ബോൾ യുദ്ധമാണെന്നും തങ്ങൾ അറ്റാക്കിങ് ഫുട്ബോൾ കളിക്കുമെന്നും ചാവി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
10 wins
— B/R Football (@brfootball) April 15, 2024
3 draws
0 losses
Xavi has Barcelona in ridiculous form since he announced he will leave the club 🙏 pic.twitter.com/nZeMEQni27
” ഞങ്ങൾ ആകെ ആഗ്രഹിക്കുന്നത് പിഎസ്ജിയിൽ നിന്നും പന്ത് തട്ടി പറിച്ചെടുത്ത് അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണ്.ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇതൊരു വലിയ ഫുട്ബോൾ യുദ്ധമാണ്.തീർച്ചയായും ഞങ്ങൾ ഒരു ഗോളിന് മുന്നിലാണ്.അതൊരു മികച്ച കാര്യവുമാണ്.അതൊരു കൺഫർമേഷൻ കൂടിയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ലോകത്തെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ പോരാടാൻ ഞങ്ങൾക്ക് സാധിക്കും എന്നതിന്റെ കൺഫർമേഷൻ ആണ് അത്. ഒരു ക്ലബ്ബ് എന്ന നിലയിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെയധികം പ്രധാനപ്പെട്ടതാണ് “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സ്വന്തം മൈതാനത്ത് തന്നെ തോൽവി ഏറ്റുവാങ്ങിയത് പിഎസ്ജിക്ക് ഏറെ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ഏതായാലും ഒരു ജീവൻ മരണ പോരാട്ടമായിരിക്കും പിഎസ്ജി ഇന്നത്തെ മത്സരത്തിൽ പുറത്തെടുക്കുക. കഴിഞ്ഞ മത്സരത്തിൽ എംബപ്പേക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. അദ്ദേഹം ഉയർന്നാൽ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.