തോൽവിയുടെ കണക്കുതീർത്ത് ചുവന്നചെകുത്താൻമാർ, പ്ലയെർ റേറ്റിംഗ് അറിയാം !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വലവിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇസ്താംബൂൾ ബസക്ഷെയറിനെ യുണൈറ്റഡ് തറപ്പറ്റിച്ചു വിട്ടത്. ആദ്യമത്സരത്തിൽ ഇസ്താംബൂളിനോട്‌ റെഡ് ഡെവിൾസ് തോൽവി അറിഞ്ഞിരുന്നു. 2-1 ആയിരുന്നു അന്നത്തെ സ്കോർ. അതിന്റെ കണക്കു തീർക്കാൻ ഈ ജയത്തോടെ യൂണൈറ്റഡിന് സാധിച്ചു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ ഹീറോ. 7, 19 മിനുട്ടുകളിലാണ് ബ്രൂണോ ഗോൾ കണ്ടെത്തിയത്. ശേഷിച്ച ഗോളുകൾ 35-ആം മിനുട്ടിൽ റാഷ്ഫോർഡ് പെനാൽറ്റിയിലൂടെയും 92-ആം മിനുട്ടിൽ ഗ്രീൻവുഡിന്റെ പാസിൽ നിന്ന് ഡാനിയൽ ജെയിംസും കണ്ടെത്തുകയായിരുന്നു. ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തി. ഒമ്പത് പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. മത്സരത്തിലെ യുണൈറ്റഡ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് : 6.98
കവാനി : 7.0
ബ്രൂണോ ഫെർണാണ്ടസ് : 8.8
മാർഷ്യൽ : 7.3
റാഷ്ഫോർഡ് : 7.9
ഫ്രെഡ് : 6.9
വാൻ ഡി ബീക്ക് : 6.8
ടെല്ലസ് : 7.0
മഗ്വയ്ർ : 6.8
ലിന്റോൾഫ് : 6.5
വാൻ ബിസാക്ക : 7.0
ഡിഹിയ : 6.5
ജെയിംസ് : 7.0-സബ്
ടുവാൻസെബെ : 6.5-സബ്
വില്യംസ് : 6.3-സബ്
ഗ്രീൻവുഡ് : 7.2-സബ്
മാറ്റിച്ച് : 6.2-സബ്

Leave a Reply

Your email address will not be published. Required fields are marked *