തിരിച്ചു വരണം,കൃത്യമായ പ്ലാനുമായി പിഎസ്ജി
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സലോണയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവ് അനിവാര്യമാണ്.എന്തെന്നാൽ ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് പിഎസ്ജി പരാജയപ്പെട്ടിരുന്നു.
രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയം അറിഞ്ഞത്. അതുകൊണ്ടുതന്നെ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു വിജയം മാത്രമാണ് അവർ ലക്ഷ്യം വെക്കുന്നത്. ബാഴ്സലോണയെ കീഴടക്കാൻ കഴിയുമെന്നുള്ള വിശ്വാസം അവർക്കുണ്ട്.പിഎസ്ജി താരമായ ലൂക്കാസ് ഹെർണാണ്ടസ് അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സെമിഫൈനൽ യോഗ്യത മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലുകാസ് ഹെർണാണ്ടസ് പറഞ്ഞിരുന്നു. മാത്രമല്ല ഈ മത്സരത്തിന് വേണ്ടിയുള്ള കൃത്യമായ പ്ലാൻ ലൂയിസ് എൻറിക്കെ നടപ്പിലാക്കുന്നുണ്ട്. കൃത്യമായ ട്രെയിനിങ് സെഷനുകൾ,വിശ്രമങ്ങൾ, വിലയിരുത്തലുകൾ എന്നിവയൊക്കെ പിഎസ്ജി നടത്തുന്നുണ്ട്. മാത്രമല്ല ക്ലബ്ബിന് ഭൂരിഭാഗം താരങ്ങളെയും ഇപ്പോൾ ലഭ്യമാണ്.കിമ്പമ്പേയെ മാത്രമാണ് ഇപ്പോൾ നഷ്ടമായിട്ടുള്ളത്.
Luis Enrique against FC Barcelona as a manager:
— Barça Universal (@BarcaUniversal) April 10, 2024
– 3 matches
– 3 losses pic.twitter.com/GtRmE5o2lj
നോർഡി മുകിയെല ടീമിൽ തിരിച്ചെത്തി കഴിഞ്ഞിട്ടുണ്ട്. ബാഴ്സലോണയെയും സ്പെയിനിനെയും നന്നായി അറിയുന്ന വ്യക്തിയാണ് ലൂയിസ് എൻറിക്കെ. കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച പിഴവുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് നാളത്തെ മത്സരത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് അവരുടെ പ്ലാൻ.കിലിയൻ എംബപ്പേ തിളങ്ങുമെന്നുള്ള പ്രതീക്ഷ എല്ലാവരും പങ്കുവെക്കുന്നുമുണ്ട്. എന്നാൽ കൃത്യമായ പ്ലാനുമായിട്ട് തന്നെയായിരിക്കും ചാവിയും ഈ നിർണായക മത്സരത്തിന് ഇറങ്ങുക.