തിരിച്ചുവരവിൽ വിജയിക്കാനായതിൽ സന്തോഷം, ഗംഭീരപ്രകടനത്തിന് ശേഷം ടെർ സ്റ്റീഗൻ പറയുന്നു.
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. മെസ്സിയും പിക്വെയും ഗോൾ കണ്ടെത്തിയ മത്സരത്തിലെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച മറ്റൊരു താരമാണ് ഗോൾ കീപ്പർ മാർക് ആൻഡ്രേ ടെർ സ്റ്റീഗൻ. ഒരു ഗോൾ വഴങ്ങിയെങ്കിലും താരത്തിന്റെ ഗംഭീരപ്രകടനമാണ് ഒരർത്ഥത്തിൽ ബാഴ്‌സക്ക് ഇന്നലെ തുണയായത്. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ഇതാദ്യമായാണ് താരം കളിക്കാനിറങ്ങിയത്. എഴുപത് ദിവസത്തിന് മുകളിൽ വിശ്രമത്തിലായിരുന്ന താരം ഈ സീസണിലെ ആദ്യ മത്സരമാണ് ഇന്നലെ ഡൈനാമോ കീവിനെതിരെ കളിച്ചത്. മത്സരത്തിൽ ആറോളം സേവുകളാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോഴിതാ തിരിച്ചെത്താനായതിലും വിജയം കൊയ്യാനായതിലും സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ടെർ സ്റ്റീഗൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ ജർമ്മൻ ഗോൾകീപ്പർ.
Ter Stegen is saving Barcelona on his first appearance of the season ❌ pic.twitter.com/ndu5ayVQgi
— B/R Football (@brfootball) November 4, 2020
” ഞങ്ങൾ നല്ല ഒരു മത്സരം തന്നെയാണ് കളിച്ചത്. നല്ല രീതിയിൽ മത്സരം ആരംഭിച്ചു മുന്നോട്ട് പോവുകയും ചെയ്തു. എന്നാൽ അവസാനത്തിൽ ചെറിയ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നു. ആദ്യപകുതിയിൽ മിന്നും പ്രകടനം തന്നെയാണ് പുറത്തെടുത്തത്. രണ്ടാം പകുതിയിലും കുറച്ചു സമയം മികച്ച കളി കാഴ്ച്ചവെച്ചെങ്കിലും അവസാനത്തിൽ നന്നായി ബുദ്ധിമുട്ടി. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ കളിക്കളത്തിലേക്ക് മടങ്ങി എത്താൻ കഴിഞ്ഞതിലും വിജയം നേടാൻ കഴിഞ്ഞതിലും ഞാൻ സന്തോഷവാനാണ്. ടീമിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇതേ രീതിയിൽ തന്നെ തുടർന്നു പോവാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ടെർ സ്റ്റീഗൻ പറഞ്ഞു.
TER STEGEN 𝘼𝙂𝘼𝙄𝙉 ❗️❗️❗️ 😳😳😳 pic.twitter.com/hmflpdqHtB
— FC Barcelona (@FCBarcelona) November 4, 2020