താൻ ഇരട്ടഗോളുകൾ നേടാൻ കാരണം എംബാപ്പെ,വിശദീകരിച്ച് ഹാലണ്ട്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സെവിയ്യയെ കീഴടക്കിയിരുന്നു. മത്സരത്തിൽ ബൊറൂസിയക്ക് വേണ്ടി ഇരട്ടഗോളുകൾ നേടിയിരുന്നത് എർലിങ് ഹാലണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ട തുടരുകയാണ് ഹാലണ്ട്. ഏതായാലും ഇന്നലത്തെ ഇരട്ടഗോൾ നേടാൻ കാരണക്കാരനായ എംബാപ്പെക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഹാലണ്ട്. എംബാപ്പെ തലേദിവസത്തെ മത്സരത്തിൽ ബാഴ്‌സക്കെതിരെ ഹാട്രിക് നേടിയിരുന്നു. ഇത്‌ തന്നെ പ്രചോദിതനാക്കി എന്നാണ് ഹാലണ്ട് പറഞ്ഞത്. ഇതാണ് ഗോളുകൾ നേടാൻ സഹായിച്ചതെന്നും ഹാലണ്ട് മത്സരശേഷം കൂട്ടിച്ചേർത്തു.

” ഇന്നലെ എംബാപ്പെ ഹാട്രിക് നേടുന്നത് ഞാൻ കണ്ടിരുന്നു.ഇതോടെ എനിക്ക് ഫ്രീയായിട്ട് പ്രചോദനം ലഭിച്ചു.അത്കൊണ്ട് തന്നെ ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു ” ഹാലണ്ട് മത്സരശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാമ്പ് നൗവിൽ വെച്ച് ഹാട്രിക് നേടിക്കൊണ്ട് എംബാപ്പെ വിസ്മയിപ്പിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ രണ്ട് യുവപ്രതിഭാസങ്ങളാണ് എംബാപ്പെയും ഹാലണ്ടും. ഭാവിയിൽ ഇരുവരും ചേർന്ന് ഫുട്ബോൾ ലോകം ഭരിക്കുമെന്ന് പല ഫുട്ബോൾ പണ്ഡിതൻമാരും പ്രവചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *