താരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം !
മിന്നും പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി യുവന്റസിനെ ചുമലിലേറ്റിയെങ്കിലും ക്വാർട്ടർ ഫൈനലിൽ കടക്കാൻ യുവന്റസിന് അത് മതിയാവുമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ ബലത്തിൽ സ്വന്തം മൈതാനത്തു വിജയിച്ചുവെങ്കിലും യുവന്റസിന് എവേ ഗോൾ തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിൽ പെനാൽറ്റിയിലൂടെ സമനില നേടിക്കൊടുത്ത ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിൽ നിന്ന് പിന്നീടാണ് മാസ്മരികഗോൾ പിറന്നത്. ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മത്സരത്തിലെ താരമായതും. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 8.2 റേറ്റിംഗ് നേടിക്കൊണ്ട് മത്സരത്തിലെ മികച്ച താരമാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. അതേസമയം 6.65 റേറ്റിംഗ് ലഭിച്ചപ്പോൾ 6.35 ആണ് ലിയോണിന് ലഭിച്ച റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
19 goals in his last 13 home #UCL knockout stage games. 🔥@Cristiano hands Juve a lifeline. pic.twitter.com/wD6qwkfj0r
— FOX Soccer (@FOXSoccer) August 7, 2020
യുവന്റസ് :6.65
ക്രിസ്റ്റ്യാനോ : 8.2
ഹിഗ്വയ്‌ൻ : 6.5
റാബിയോട്ട് : 6.7
പ്യാനിക്ക് : 6.6
ബെന്റാൻക്കർ : 6.5
ബെർണാഡ്ഷി : 6.6
സാൻഡ്രോ : 7.6
ബൊനൂച്ചി : 6.9
ലൈറ്റ് : 6.6
ക്വഡ്രാഡൊ : 6.7
സെസ്നി : 6.3
ഡാനിലോ : 6.1-സബ്
റാംസി : 6.2- സബ്
ഒലിവേരി : 6.0-സബ്
⚽️ Cristiano Ronaldo has now scored 24 goals in the round of 16. Only Lionel Messi (26) has more. pic.twitter.com/f9WBT07ZIK
— UEFA Champions League (@ChampionsLeague) August 7, 2020