തടയുമെന്ന് നെയ്മർക്ക്‌ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു : ജീസസ്!

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റി പിഎസ്ജിയെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയത്. മത്സരത്തിൽ കിലിയൻ എംബപ്പേയിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവരുടെ ഗോളുകൾ സിറ്റിക്ക് ജയം സമ്മാനിക്കുകയായിരുന്നു.

പകരക്കാരനായി ഇറങ്ങിയ ജീസസ് ഒരു ഗോളും ഒരു അസിസ്റ്റുമായി മികച്ച പ്രകടനം നടത്തി. ഏതായാലും മത്സരശേഷം ചില പ്രസ്താവനകൾ ജീസസ് നൽകിയിട്ടുണ്ട്. തന്റെ ബ്രസീലിയൻ സഹതാരമായ നെയ്മറോട്,താൻ തടയുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു എന്നാണ് ജീസസ് അറിയിച്ചിട്ടുള്ളത്. നെയ്മർ എത്രത്തോളം അപകടകാരിയായ താരമാണ് എന്നുള്ളത് തങ്ങൾക്ക്‌ ബോധ്യമുണ്ടായിരുന്നുവെന്നും ജീസസ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആദ്യമായി ഞാൻ ആ ഗോളിന് ബെർണാഡോക്ക്‌ നന്ദി പറയുകയാണ്.ഞാൻ അതിനായിരുന്നു കാത്തിരുന്നത്.അദ്ദേഹത്തിന്റെ ക്വാളിറ്റി എനിക്കറിയാം.ഗോൾ നേടാനും ടീമിനെ സഹായിക്കാനുമായിരുന്നു എന്റെ ശ്രമം.ഞാൻ നെയ്മറോട് നേരത്തെ തന്നെ പറഞ്ഞിരുന്നു, അദ്ദേഹത്തെ തടയുമെന്നുള്ളത്.കാരണം എനിക്കറിമായിരുന്നു അദ്ദേഹത്തെ കളിക്കാൻ അനുവദിച്ചാൽ അദ്ദേഹം എത്രത്തോളം അപകടകാരിയായ താരമാണ് എന്നുള്ളത്.അത്കൊണ്ട് ആണ് ഞാൻ അദ്ദേഹത്തെ തടഞ്ഞത്.നല്ല രീതിയിൽ കളിക്കുന്ന ഒരുപാട് താരങ്ങൾ ഞങ്ങൾക്കുണ്ട്.എല്ലാവരും ഗോൾ നേടാൻ ശ്രമിക്കുന്നവരാണ്. അതിനർത്ഥം സെൽഫിഷ് ആണെന്നല്ല.മറിച്ച് ടീം ഒന്നടങ്കം നല്ല പ്രകടനം കാഴ്ച്ചവെച്ച് വിജയിക്കാൻ ശ്രമിക്കുന്നു ” ജീസസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *