തകർപ്പൻ വിജയത്തോടെ ബാഴ്സ,ബയേൺ,ലിവർപൂൾ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ നാപോളിയെ പരാജയപ്പെടുത്തിയത്. മുഹമ്മദ് സലാ,ഡാർവിൻ നുനസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. നാപ്പോളിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഒരു വലിയ തോൽവി ലിവർപൂളിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇതിന് പകരം ചോദിക്കാനും ഇപ്പോൾ ലിവർപൂളിന് സാധിച്ചു.
ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ്ബായ അയാക്സ് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു അയാക്സിന്റെ വിജയം. ഈ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കൊണ്ട് നാപോളിയാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്. ലിവർപൂൾ രണ്ടാം സ്ഥാനം നേടിയപ്പോൾ അയാക്സിന് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്.അയാക്സ് ഇനി യൂറോപ്പാ ലീഗ് കളിക്കും.
Full Time! #ViktoriaBarça pic.twitter.com/8c2n6SBO5L
— FC Barcelona (@FCBarcelona) November 1, 2022
മറ്റൊരു ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ മികച്ച വിജയം നേടിയിട്ടുണ്ട്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ വിക്ടോറിയയെ പരാജയപ്പെടുത്തിയത്. ബാഴ്സക്ക് വേണ്ടി ഫെറാൻ ടോറസ് രണ്ട് ഗോളുകൾ നേടിയപ്പോൾ അലോൺസോ,ടോറെ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്. ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ബയേൺ ഇന്ററിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിട്ടുണ്ട്.പവാർഡ്,ചോപോ മൊട്ടിങ് എന്നിവരാണ് ബയേണിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.
എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് ബയേണും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു കൊണ്ട് ഇന്ററുമാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ബാഴ്സ ഇനി യൂറോപ ലീഗിൽ കളിക്കും. അതേസമയം മറ്റൊരു മത്സരത്തിൽ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെട്ടിട്ടുണ്ട്.2-1 എന്ന സ്കോറിന് പോർട്ടോയാണ് അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ ലീഗിൽ നിന്നും അത്ലറ്റിക്കോ പുറത്തായിട്ടുണ്ട്.