തകർപ്പൻ ഗോളുമായി മെന്റി, അറ്റലാന്റയെ കീഴടക്കി റയൽ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീ ക്വാർട്ടർ ആദ്യപാദ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വിജയം. അറ്റലാന്റയെയാണ് റയൽ ഏകപക്ഷീയമായ ഒരു ഗോളിന് അവരുടെ മൈതാനത്ത് വെച്ച് തകർത്തു വിട്ടത്. ഫെർലാന്റ് മെന്റിയാണ് റയലിന്റെ വിജയഗോൾ നേടിയത്.മത്സരത്തിന്റെ 86-ആം മിനുട്ടിലാണ് മെന്റി റയലിന്റെ രക്ഷകനായത്. ഈ മത്സരത്തിൽ നേടിയ വിജയം റയലിന് ഏറെ ആശ്വാസകരമാണ്. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ കാര്യങ്ങൾ റയലിന് അനുകൂലമാണ്.

നിരവധി സൂപ്പർ താരങ്ങളുടെ അഭാവത്തിലാണ് റയൽ അറ്റലാന്റക്കെതിരെ കളത്തിലിറങ്ങിയത്.വിനീഷ്യസ്, ഇസ്കോ, അസെൻസിയോ എന്നിവരായിരുന്നു റയലിന്റെ മുന്നേറ്റത്തെ നയിച്ചത്.പതിനേഴാം മിനുട്ടിൽ തന്നെ റയൽ താരത്തെ ഫൗൾ ചെയ്തതിന് അറ്റലാന്റ താരം റെമോ ഫ്രൂളർ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് റയലിന് അനുകൂലമായി. വിനീഷ്യസ് ഉൾപ്പെടുന്നവർക്ക് ഗോളവസരങ്ങൾ ലഭിച്ചുവെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല.എന്നാൽ 86-ആം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസ് സ്വീകരിച്ച മെന്റി ബോക്സിന് വെളിയിൽ നിന്ന് മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ കണ്ടെത്തിയതോടെ റയൽ മാഡ്രിഡ്‌ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *