ഡ്രെസ്സിങ് റൂമിലേക്ക് ഓടിയതെന്തിന്?കുപ്പിയേറ് വിഷയത്തിൽ സിമയോണി പ്രതികരിച്ചത് ഇങ്ങനെ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ ഓൾഡ് ട്രാഫോഡിൽ വെച്ച് യുണൈറ്റഡിനെ കീഴടക്കിയത്. ഇതോടെ അഗ്രിഗേറ്റിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം നേടി കൊണ്ട് അത്ലറ്റിക്കോ ക്വാർട്ടറിൽ പ്രവേശിച്ചു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താവുകയായിരുന്നു.റെനാൻ ലോദിയായിരുന്നു അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്.
ഈ മത്സരത്തിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണി ഡ്രസിംഗ് റൂമിലേക്ക് ഓടിപ്പോകുന്ന ഒരു കാഴ്ച്ചയായിരുന്നു നമുക്ക് കാണാൻ സാധിച്ചത്.ആ സമയത്ത് യുണൈറ്റഡ് ആരാധകർ അദ്ദേഹത്തെ കുപ്പികൾ കൊണ്ട് എറിയുകയും ചെയ്തിരുന്നു. ഏതായാലും ഈ വിഷയത്തിലുള്ള ചില കാര്യങ്ങൾ സിമയോണി പങ്കുവെച്ചിട്ടുണ്ട്.അതായത് സന്തോഷം കൊണ്ടാണ് താൻ ഡ്രസിങ് റൂമിലേക്ക് ഓടിയതെന്നും തന്നെ കുപ്പികൾ കൊണ്ട് എറിഞ്ഞത് എന്തിനാണ് എന്നുള്ളത് മനസ്സിലായിട്ടില്ലെന്നുമാണ് സിമയോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Diego Simeone responds to bottle-throwing after Manchester United game #mufc https://t.co/m2shmNxjGy
— Man United News (@ManUtdMEN) March 15, 2022
” മത്സരം കഴിഞ്ഞതിനുശേഷം ഞാൻ ഡ്രസ്സിംഗ് റൂമിലേക്ക് ഓടിയത് സന്തോഷം കൊണ്ടാണ്. ഡ്രസ്സിങ് റൂമിൽ വെച്ച് ആഘോഷിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്നുള്ളത് എനിക്കറിയില്ല.നിങ്ങൾ പറഞ്ഞ കുപ്പിയേറ് എന്തിനാണ് എന്നുള്ളത് എനിക്ക് മനസ്സിലായിട്ടില്ല. മാത്രമല്ല ഞാൻ അത് ശ്രദ്ധിച്ചിട്ടുംമില്ല. ഞാനപ്പോൾ ചിന്തിച്ചിരുന്നത് ഡ്രസിംഗ് റൂമിൽ എങ്ങനെയെങ്കിലും എത്തുക എന്നുള്ളതായിരുന്നു.ഞാൻ വളരെയധികം സന്തോഷവാനായിരുന്നു ആ നിമിഷത്തിൽ ” ഇതാണ് സിമയോണി പറഞ്ഞിട്ടുള്ളത്.
യുണൈറ്റഡ് ആരാധകരുടെ പ്രവർത്തി വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്.അതേസമയം ഈ സീസണും യുണൈറ്റഡ് കീരീടമില്ലാതെ അവസാനിപ്പിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. തുടർച്ചയായി അഞ്ചാം സീസണാണ് യുണൈറ്റഡിന് കിരീടം നേടാനാവാതെ പോകുന്നത്.