ഡി മരിയയാണ് താരം!

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ PSGക്ക് RB ലെയ്പ്സിഗിനെ മറികടക്കാനായത് അർജൻ്റയ്ൻ താരം ഏഞ്ചൽ ഡി മരിയയുടെ മികവിൽ. PSG എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലൈപ്സിഗിനെ മറികടന്നത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ഫ്രഞ്ച് ക്ലബ്ബ് നേടിയ 3 ഗോളുകളിലും ഡിമരിയയുടെ പങ്കാളിത്തമുണ്ടായിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്തതും അദ്ദേഹത്തെ തന്നെയാണ്. ഈ സീസണിൽ 8 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 6 അസിസ്റ്റുകളും 3 ഗോളുകളുമാണ് ഡി മരിയ നേടിയിരിക്കുന്നത്. 2019/20 സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകിയിരിക്കുന്നത് ഡി മരിയയാണ്.

ലെയ്പ്സിഗിനെതിരെയുള്ള ഡി മരിയയുടെ പ്രകടനത്തിൻ്റെ പ്രധാന സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെയാണ്:

⚽️ Goals – 1
🅰️ Assists – 2
🥅 Shots (OT) – 2(2)
🔐 Key Passes – 5
🤤 Dribbles – 4

Leave a Reply

Your email address will not be published. Required fields are marked *