“ഡി ബ്രൂയിന മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന താരം”
ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ സെമിഫൈനൽ പോരാട്ടത്തിൽ റയലും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂനിയർ ആയിരുന്നു ലീഡ് നേടിക്കൊടുത്തത്. അതിനുശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുത്തത് കെവിൻ ഡി ബ്രൂയിനയായിരുന്നു.ഈ രണ്ടു താരങ്ങളും തകർപ്പൻ ഗോളുകൾ ആയിരുന്നു മത്സരത്തിൽ നേടിയിരുന്നത്.
മാത്രമല്ല മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഡി ബ്രൂയിന പുറത്തെടുത്തിരുന്നത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഈ സൂപ്പർതാരമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ ഡി ബ്രൂയിനയെ പ്രശംസിച്ചുകൊണ്ട് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി രംഗത്ത് വന്നിട്ടുണ്ട്.ഡി ബ്രൂയിന മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന താരമാണ് എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kevin De Bruyne faced up against Luka Modric, Toni Kroos and Fede Valverde at the Bernabeu and walked out as MOTM 😤 pic.twitter.com/aoY8tB0pdH
— ESPN FC (@ESPNFC) May 9, 2023
” ഈ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം അത് കെവിൻ ഡി ബ്രൂയിനയാണ്. ഞാൻ ഒരുപാട് മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്,ഒരുപാട് താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്,ഒരുപാട് താരങ്ങളെ കണ്ടിട്ടുമുണ്ട്. പക്ഷേ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച തലച്ചോർ ഡി ബ്രൂയിനയുടേതാണ്.അദ്ദേഹം മത്സരം വീക്ഷിക്കുന്ന രീതി അത്ഭുതകരമാണ്. ചില സമയത്ത് അദ്ദേഹം ചിന്തിക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്.എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിമാനായ കളിക്കാരൻ ഡി ബ്രൂയിനയാണ്.ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.നിനക്ക് തോന്നുന്നത് അദ്ദേഹം വന്നിട്ടുള്ളത് മറ്റൊരു ഗ്രഹത്തിൽ നിന്നാണ് ” ഇതാണ് തിയറി ഹെൻറി പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 30 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഏഴ് ഗോളുകളും 16 അസിസ്റ്റുകളും ഈ സൂപ്പർതാരം സ്വന്തമാക്കിയിട്ടുണ്ട്.ഹാലന്റിന്റെ ഗോളുകൾക്ക് പിറകിൽ പ്രധാനമായും പ്രവർത്തിക്കുന്നത് ഈ ബെൽജിയൻ സൂപ്പർതാരം തന്നെയാണ്.