ഡി ബ്രൂയിന നേടിയത് ഗോളല്ല,വിവാദം,പൊട്ടിത്തെറിച്ച് ആഞ്ചലോട്ടി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ സെമിഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞിരുന്നു. ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ഗോൾ നേടിയതെങ്കിൽ ഡി ബ്രൂയിനയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടിക്കൊടുത്തത്.
എന്നാൽ ഡി ബ്രൂയിന നേടിയ ഗോൾ ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. അതായത് ആ ബോൾ കൺട്രോൾ ചെയ്തത് സിറ്റി സൂപ്പർതാരമായ ബെർണാഡോ സിൽവയാണ്. എന്നാൽ അത് അദ്ദേഹം കൺട്രോൾ ചെയ്യുന്ന സമയത്ത് തന്നെ പുറത്തേക്ക് പോയിരുന്നു.യഥാർത്ഥത്തിൽ അതൊരു ത്രോ ഇന്നായിരുന്നു.എന്നാൽ റഫറി VAR പോലും പരിശോധിക്കാതെ സിറ്റിക്ക് ഗോൾ വിധിക്കുകയായിരുന്നു.
The ball appeared to go out of play in the buildup before Kevin De Bruyne's equalizer against Real Madrid.
— ESPN FC (@ESPNFC) May 9, 2023
VAR did not review the goal. pic.twitter.com/gjPBmNYnr8
ഇതിനെതിരെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി വലിയ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ആ ബോൾ പുറത്തേക്ക് പോയതാണ്.ഇത് ഞാൻ പറയുന്നതല്ല,ടെക്നോളജി പറയുന്നതാണ്.പക്ഷേ അത് റഫറി ശ്രദ്ധിച്ചില്ല എന്നുള്ളത് വളരെ വിചിത്രമായി തോന്നുന്നു. അതിനു മുൻപ് ഒരു കോർണർ കിക്കും ഉണ്ടായിരുന്നു. അതും തെറ്റായാണ് വിളിച്ചത്. റഫറി മത്സരത്തിൽ ഒരിക്കലും ശ്രദ്ധാലുവായിരുന്നില്ല. അനാവശ്യമായി അദ്ദേഹം എനിക്ക് കാർഡ് നൽകുകയും ചെയ്തു ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബോൾ പുറത്ത് പോയതിന്റെ തെളിവുകൾ ആയി കൊണ്ടുള്ള ഒരുപാട് ചിത്രങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ഏതായാലും അത് ഗോൾ അനുവദിച്ചതിൽ ഉള്ള വിവാദം ഇപ്പോൾ കത്തി നിൽക്കുകയാണ്.