ഡിബാലക്കും റോമയെ രക്ഷിക്കാനായില്ല,വീണ്ടും യൂറോപ ലീഗ് നേടി സെവിയ്യ!
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ സെവിയ്യക്ക് വിജയം. കലാശ പോരാട്ടത്തിൽ റോമയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സെവിയ്യ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഏഴാം യൂറോപ ലീഗ് കിരീടം സ്വന്തമാക്കാൻ സെവിയ്യക്ക് സാധിച്ചു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയ ടീം സെവിയ്യ തന്നെയാണ്.
മത്സരത്തിന്റെ 35ആം മിനിട്ടിൽ റോമയാണ് ലീഡ് നേടിയത്.മാൻസിനിയുടെ അസിസ്റ്റിൽ നിന്ന് അർജന്റൈൻ സൂപ്പർ താരം ഡിബാലയാണ് ഗോൾ നേടിയത്. എന്നാൽ മാൻസിനിയുടെ സെൽഫ് ഗോൾ റോമക്ക് വിനയാവുകയായിരുന്നു.55ആം മിനിട്ടിലാണ് റോമ ഈ ഗോൾ വഴങ്ങിയത്. പിന്നീട് നിശ്ചിത സമയത്തും അധികസമയത്തും ഗോൾ പിറക്കാതിരുന്നതോടുകൂടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
SEVILLA WIN THEIR 7️⃣TH EUROPA LEAGUE TITLE 🏆👑 pic.twitter.com/P3aQQiENDl
— 433 (@433) May 31, 2023
പെനാൽറ്റി ഷൂട്ടൗട്ടിൽ സെവിയ്യയുടെ രക്ഷകരായത് മൊറോക്കൻ ഗോൾകീപ്പറായ യാസിൻ ബോനോയും അർജന്റൈൻ സൂപ്പർ താരങ്ങളും ആണ്.4-1 നാണ് പെനാൽറ്റിയിൽ സെവിയ്യ വിജയിച്ചത്.റോമക്ക് വേണ്ടി പെനാൽറ്റി എടുത്ത മാൻസിനി,ഇബാനസ് എന്നിവർ പെനാൽറ്റി പാഴാക്കുകയായിരുന്നു. അതേസമയം ഇവാൻ റാക്കിറ്റി ച്ചിന് പുറമേ അർജന്റൈൻ സൂപ്പർ താരങ്ങളായ ഒകമ്പസ്,ലമേല,മോന്റിയേൽ എന്നിവർ പെനാൽറ്റി ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇതോടെ സെവിയ്യ വിജയം സ്വന്തമാക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്തു.ഹോസേ മൊറിഞ്ഞോ ആദ്യമായിട്ടാണ് ഒരു യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇപ്പോൾ പരാജയപ്പെടുന്നത്.