ടെർസ്റ്റീഗൻ തിരിച്ചെത്തി, സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി ബാഴ്‌സയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിനുള്ള ബാഴ്സയുടെ സ്‌ക്വാഡ് പരിശീലകൻ റൊണാൾഡ് കൂമാൻ പുറത്ത് വിട്ടു. സൂപ്പർ താരം മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗൻ തിരിച്ചെത്തി എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. ഈ സീസണിൽ ആദ്യത്തെ മത്സരം കളിക്കാനാണ് ടെർസ്റ്റീഗൻ ഒരുങ്ങുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം താരം 78 ദിവസത്തോളം വിശ്രമത്തിലായിരുന്നു. ബാഴ്‌സയുടെ പതിനൊന്ന് മത്സരങ്ങൾ നഷ്ടമായ ശേഷമാണ് താരം കളത്തിലേക്കിറങ്ങുന്നത്. പരിക്ക് മൂലം പുറത്തിരിക്കുന്ന റൊണാൾഡ് അരൗഹോ, സാമുവൽ ഉംറ്റിറ്റി, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരൊന്നും സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടില്ല.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തിനുള്ള ബാഴ്സയുടെ സ്‌ക്വാഡ് ഇതാണ്..

  1. Ter Stegen
  2. Sergiño Dest
  3. Piqué
  4. Busquets
  5. Aleñá
  6. Griezmann
  7. Pjanic
  8. Braithwaite
  9. Messi
  10. Dembélé
  11. Riqui Puig
  12. Neto (p)
  13. Lenglet
  14. Pedri
  15. Trincao
  16. Jordi Alba
  17. S. Roberto
  18. De Jong
  19. Ansu Fati
  20. Junior Firpo
  21. Iñaki Peña (p)

Leave a Reply

Your email address will not be published. Required fields are marked *