ടെല്ലസും കവാനിയും ടീമിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡ് ഇങ്ങനെ !

ഈ വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്‌ക്വാഡ് പരിശീലകൻ സോൾഷ്യാർ പുറത്തു വിട്ടു. ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡ് ആണ് യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തു വിട്ടത്. ട്രാൻസ്ഫർ ജാലകത്തിൽ അവസാനദിവസം ടീമിലെത്തിച്ച എഡിൻസൺ കവാനി, അലക്സ് ടെല്ലസ് എന്നീ സൂപ്പർ താരങ്ങൾക്ക്‌ സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഇരുപത്തിയൊന്നു വയസ്സിന് താഴെ താരങ്ങളെ പരിഗണിച്ചിട്ടില്ല. മാസോൺ ഗ്രീൻവുഡ് ഉൾപ്പടെയുള്ളവരെ പിന്നീട് പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഗ്രൂപ്പ് എച്ചിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥാനം.നിലവിലെ റണ്ണേഴ്‌സ് അപ്പായ പിഎസ്ജി, ആർബി ലീപ്സിഗ്, ഇസ്താംബൂൾ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ള മറ്റു ടീമുകൾ. താരതമ്യേന ബുദ്ധിമുട്ടേറിയ ഒരു ഗ്രൂപ്പിലാണ് യുണൈറ്റഡ് ഉൾപ്പെട്ടിട്ടുള്ളത്. ഈ വരുന്ന ഇരുപതാം തിയ്യതിയാണ് യൂണൈറ്റഡിന്റെ ആദ്യ മത്സരം നടക്കുന്നത്. കരുത്തരായ പിഎസ്ജിയാണ് എതിരാളികൾ. നിലവിൽ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് പ്രതിസന്ധിയിലാണ് യുണൈറ്റഡ്.

സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: David De Gea, Dean Henderson, Lee Grant.

Defenders: Eric Bailly, Tim Fosu-Mensah, Victor Lindelof, Harry Maguire, Luke Shaw, Alex Telles, Axel Tuanzebe, Aaron Wan-Bissaka.

Midfielders: Bruno Fernandes, Fred, Daniel James, Jesse Lingard, Juan Mata, Nemanja Matic, Scott McTominay, Facundo Pellistri, Paul Pogba, Donny van de Beek.

Forwards: Edinson Cavani, Odion Ighalo, Anthony Martial, Marcus Rashford.

Leave a Reply

Your email address will not be published. Required fields are marked *