ടിക്കറ്റ് മറിച്ചു വിറ്റാൽ പണി തന്നിരിക്കും: ആരാധകർക്ക് മുന്നറിയിപ്പുമായി ആഴ്സണൽ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ആഴ്സണലിന്റെ മൈതാനമായ എമിറേറ്റസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടം ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ ഈ മത്സരത്തിൽ ചെറിയ ഒരു മുൻതൂക്കം ആഴ്സണലിന് അവകാശപ്പെടാൻ സാധിക്കും.

ബയേണിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം നേരത്തെ സംഭവിച്ചിരുന്നു. അതായത് ചാമ്പ്യൻസ് ലീഗിലെ കോപൻഹേഗൻ,ലാസിയോ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ബയേണിന്റെ ആരാധകർ വളരെ മോശമായി കൊണ്ടായിരുന്നു പെരുമാറിയിരുന്നത്.ഫ്ലെയറുകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇതോടുകൂടി യുവേഫ അവർക്കെതിരെ നടപടി എടുത്തിരുന്നു.അതായത് ആഴ്സണലിനെതിരെയുള്ള ഈ മത്സരത്തിൽ നിന്നും ബയേൺ ആരാധകരെ യുവേഫ വിലക്കിയിട്ടുണ്ട്. അതിനർത്ഥം എവേ ഫാൻസിനുള്ള ടിക്കറ്റ് ഈ മത്സരത്തിന് ലഭ്യമല്ല എന്നതാണ്.

ആഴ്സണൽ ആരാധകർക്ക് മാത്രമാണ് ഈ മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് വിൽപ്പന പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആഴ്സണലിന് ഇക്കാര്യത്തിൽ ആശങ്കകൾ ഉണ്ട്. തങ്ങളുടെ ആരാധകർ ബയേൺ ആരാധകർക്ക് ഈ ടിക്കറ്റ് മറിച്ച് വിൽക്കുമോ എന്ന ആശങ്ക ക്ലബ്ബിന് ഉണ്ട്.അതുകൊണ്ടുതന്നെ അവർ ഒരു സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. ആരെങ്കിലും ടിക്കറ്റ് ബയേൺ ഫാൻസിന് മറിച്ചുവിറ്റാൽ അവരെ ബാൻ ചെയ്യുമെന്നാണ് ആഴ്സണൽ അറിയിച്ചിട്ടുള്ളത്.

അതായത് ടിക്കറ്റ് മറിച്ച് വിറ്റു എന്ന് കണ്ടെത്തിയാൽ പിന്നീട് അവർക്ക് ഒരിക്കലും എമിറേറ്റസ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 2017ൽ കോളിനെതിരെയുള്ള മത്സരത്തിൽ ആഴ്സണൽ ഫാൻസ്‌ ടിക്കറ്റ് മറിച്ച് വിൽക്കുകയും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. മാത്രമല്ല ഏറ്റവും പുതുതായി കൊണ്ട് രജിസ്റ്റർ ചെയ്ത ഫാൻസിന് ഇത്തവണ ആർസണൽ ടിക്കറ്റ് നൽകിയിട്ടില്ല. മാർച്ച് പതിനൊന്നാം തീയതി മുന്നേ രജിസ്റ്റർ ചെയ്യപ്പെട്ട ആരാധകർക്ക് മാത്രമാണ് ആഴ്സണൽ ടിക്കറ്റ് നൽകിയിട്ടുള്ളത്. ഏതായാലും ഈ മത്സരത്തിൽ കാണികളുടെ ആനുകൂല്യം പൂർണമായും ആഴ്സണലിന്റെ ഒപ്പം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *