ഞാൻ നല്ല മൂഡിലാണ്: റയലിന് മുന്നറിയിപ്പുമായി കെയ്ൻ!

ഇന്നലെ ജർമ്മൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബയേൺ മ്യൂണിക്കിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബയേൺ ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും നേടിയത് സൂപ്പർതാരം ഹാരി കെയ്നാണ്. ഒരു ഗോൾ പെനാൽറ്റിയിലൂടെയും ഒരു ഗോൾ ലൈമറിന്റെയും അസിസ്റ്റിൽ എന്നായിരുന്നു കെയ്ൻ നേടിയിരുന്നത്.

ഇതോടെ ഈ സീസണിൽ ആകെ 42 ഗോളുകൾ കെയ്ൻ പൂർത്തിയാക്കി കഴിഞ്ഞു. തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെയാണ് ഇനി കെയ്നിന് നേരിടാനുള്ളത്. എന്നാൽ ഈ മത്സരത്തിനു മുന്നേ താരം നല്ല ആത്മവിശ്വാസത്തിലാണ് ഉള്ളത്.ഒരു ഗുഡ് മൂഡിലാണ് താനിപ്പോൾ ഉള്ളത് എന്നാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാനിപ്പോൾ നല്ല മൂഡിലാണ് ഉള്ളത്. മാത്രമല്ല എനിക്ക് ഇപ്പോൾ വളരെയധികം ആത്മവിശ്വാസവുമുണ്ട്.എന്റെ സഹതാരങ്ങൾ നല്ല രീതിയിൽ തന്നെ എന്നെ സഹായിക്കുന്നു. വരുന്ന റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലും ഇങ്ങനെയാണെങ്കിൽ എനിക്ക് തിളങ്ങാനാവും . പക്ഷേ അവിടെ ജൂഡ് ബെല്ലിങ്ങ്ഹാം ഉണ്ട്.അദ്ദേഹത്തിന് ഇത് അസാധാരണമായ ഒരു സീസണാണ്. അവർക്കെതിരെയുള്ള രണ്ട് മത്സരങ്ങളിലും ഞങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും.അത് എന്നെ സംബന്ധിച്ചിടത്തോളം ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ് ” ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.

വരുന്ന ചൊവ്വാഴ്ച രാത്രിയാണ് റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.ബയേണിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ തകർപ്പൻ ഫോമിലാണ് ഹാരി കെയ്ൻ കളിക്കുന്നത്. അദ്ദേഹത്തെ തടയുക എന്നത് റയൽ ഡിഫൻസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *