ഞാൻ ഒളിച്ചിരിക്കാൻ പോകുന്നില്ല, തയ്യാറായിക്കഴിഞ്ഞു: ബാഴ്സക്ക് മുന്നറിയിപ്പുമായി എംബപ്പേ
ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുക. ആദ്യ പാദ മത്സരം ബുധനാഴ്ചയാണ് അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.രണ്ട് ടീമുകൾക്കും ഇപ്പോൾ ഒരുപോലെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ക്ലബ്ബിനോടൊപ്പം അവസാന നാളുകളാണ് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.പിഎസ്ജി വിടാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ സാധ്യമായ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എംബപ്പേ തന്നെ പറഞ്ഞിട്ടുണ്ട്. താൻ ഒളിച്ചിരിക്കാൻ പോകുന്നില്ലെന്നും ബാഴ്സയെ നേരിടാൻ റെഡിയായി കഴിഞ്ഞു എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Kylian Mbappé: "The tie against Barça? The time has come for the great players and I am prepared for it. As usual, I'm not going to hide." pic.twitter.com/QrohVUf9kf
— Barça Universal (@BarcaUniversal) April 7, 2024
“ഇത് വലിയ താരങ്ങൾക്കുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഞാൻ തയ്യാറായി കഴിഞ്ഞു.ഞാൻ ഒളിക്കാനൊന്നും പോകുന്നില്ല. ഓരോ വർഷവും ഈ സമയം സീസണിന്റെ നിർണായക ഘട്ടമാണ്.ഈ സീസൺ എങ്ങനെയാണ് എന്ന് നിർവചിക്കുന്നത് ഈ ഘട്ടത്തിലാണ്.തീർച്ചയായും ഈ മത്സരത്തിൽ സാധ്യമായത് എല്ലാം ഞങ്ങൾ ചെയ്യും.ബാക്കിയൊക്കെ ദൈവത്തിന്റെ കൈകളിലാണ് “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
എംബപ്പേ തന്നെയായിരിക്കും ബാഴ്സലോണ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക.2021-ൽ ചാമ്പ്യൻസ് ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തോൽവിയാണ് ബാഴ്സക്ക് ഏൽക്കേണ്ടി വന്നത്. അതിൽ നാല് ഗോളുകളും നേടിയത് കിലിയൻ എംബപ്പേയായിരുന്നു.