ഞങ്ങൾ സംതൃപ്തരാണ്, വിമർശനങ്ങൾക്കെതിരെ വീണ്ടും പ്രതികരിച്ച് പോച്ചെട്ടിനോ!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ആർബി ലീപ്സിഗാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ലീപ്സിഗിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ മികച്ച രൂപത്തിലാണ് അവർ കളിക്കുന്നതെങ്കിലും പരിശീലകനായ പോച്ചെട്ടിനോക്ക് ഒട്ടേറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാൻ താര സമ്പന്നമായ പിഎസ്ജിക്ക് സാധിച്ചിട്ടില്ല എന്നുള്ളതാണ് ഈ വിമർശനങ്ങൾക്ക് കാരണമാകുന്നത്.എന്നാൽ ഈ വിമർശനങ്ങളോട് പോച്ചെട്ടിനോ പ്രതികരണമറിയിച്ചിട്ടുണ്ട്.ടീം പ്രക്രിയയുടെ മധ്യത്തിലാണെന്നും നിലവിലെ റിസൾട്ടുകളിൽ തങ്ങൾ സംതൃപ്തരാണ് എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Video: Pochettino Responds to Criticism Regarding His Style of Play https://t.co/tx5kIVzu8j via @PSGTalk
— Murshid Ramankulam (@Mohamme71783726) November 3, 2021
” ഓരോ മത്സരത്തിലും സങ്കീർണമായ ചില ഘടകങ്ങൾ ഉണ്ടാവും.ഒരു പരിശീലകൻ എന്ന നിലയിൽ എപ്പോഴും ഇമ്പ്രൂവ് ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ ഒരു പ്രക്രിയയിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നു പോവുന്നത്.വൈനാൾഡം സംസാരിച്ചത് അദ്ദേഹത്തിന്റെ പുതിയ സഹതാരങ്ങളുമായും ടെക്നിക്കൽ സ്റ്റാഫുമായും ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചാണ്.ഞങ്ങൾ ആ പ്രക്രിയയുടെ മധ്യത്തിലാണ് ഉള്ളത്.പുതിയ റിസൾട്ടുകളിൽ ഞങ്ങൾ സംതൃപ്തരാണ്. ലീപ്സിഗ് ഒരുപിടി മികച്ച താരങ്ങൾ ഉള്ള ടീമാണ്.ഞങ്ങൾ സാഹചര്യത്തെ കുറിച്ച് ജാഗരൂഗരാണ്.ഞങ്ങളുടെ ഉത്തരവാദിത്തം എന്നുള്ളത് അടുത്ത മത്സരം വിജയിച്ചു കൊണ്ട് പുരോഗതി തുടരുക എന്നുള്ളതാണ് ” പോച്ചെട്ടിനോ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ 3-2 എന്ന സ്കോറിന് പിഎസ്ജി ലീഗ്സിഗിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിനില്ല.