ഞങ്ങൾ റെഡിയായിരുന്നില്ല: തോറ്റ ശേഷം ടെൻ ഹാഗ്!
ഇന്നലെ യൂറോപ ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സെവിയ്യ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ യൂറോപ്പ ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താവുകയും ചെയ്തു.
ഏതായാലും ഈ തോൽവിയെ ഇപ്പോൾ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് വിലയിരുത്തിയിട്ടുണ്ട്.ഇത്തരം ഒരു മത്സരത്തിന് ഞങ്ങൾ തയ്യാറായിരുന്നില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. ഈ തോൽവിയിൽ ഞങ്ങൾക്ക് സ്വയം പഴിക്കാമെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Manchester United has never beaten Sevilla 😬
— ESPN FC (@ESPNFC) April 20, 2023
0W 2D 3L
Tough enemy 👊 pic.twitter.com/Cl5WQOZvtn
” ഈ മത്സരത്തിൽ വരുത്തിയത് പോലെയുള്ള മിസ്റ്റേക്കുകൾ വരുത്തി കഴിഞ്ഞാൽ പിന്നീട് വിജയിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇന്ന് ഈ മത്സരത്തിനു വേണ്ടി ഞങ്ങൾ റെഡിയായിരുന്നില്ല. ഒരു കിരീടം നേടാനുള്ള വലിയ അവസരമായിരുന്നു ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത്. അതൊക്കെ ഞങ്ങൾ കളഞ്ഞു കുളിച്ചു. ഈ തോൽവിയിൽ ഞങ്ങൾക്ക് സ്വയം പഴിക്കാം”ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വളരെ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് പ്രതിരോധനിര പുറത്തെടുത്തിരുന്നത്. ഗോൾകീപ്പർ ഡേവിഡ് ഡിഹിയയും സെന്റർ ബാക്ക് ഹാരി മഗ്വയ്റും മത്സരത്തിൽ പിഴവുകൾ വരുത്തിവെക്കുകയായിരുന്നു.