ഞങ്ങൾ തയ്യാർ: ചാമ്പ്യൻസ് ലീഗിലെ ലക്ഷ്യം വ്യക്തമാക്കി പിഎസ്ജി പ്രസിഡന്റ്!
യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഗ്രൂപ്പ് എച്ചിലാണ് ഉൾപ്പെട്ടിട്ടുള്ളത്.യുവന്റസ്,ബെൻഫിക്ക,മക്കാബി ഹൈഫ എന്നിവരാണ് പിഎസ്ജിയുടെ എതിരാളികൾ.
ഏതായാലും ഇതിനുശേഷം പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിന് തങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്നും സാധ്യമായ അത്രയും ദൂരം മുന്നോട്ടുപോകാനാണ് തങ്ങൾ ശ്രമിക്കുകയന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.നാസർ അൽ ഖലീഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🔴🔵 Malgré le tirage qui semble à la portée du PSG, Nasser Al-Khelaïfi n'a pas souhaité s'enflammer. https://t.co/xvfHBT46xD
— RMC Sport (@RMCsport) August 25, 2022
” ലോകത്തിലെ ഏറ്റവും വലിയ കോമ്പറ്റീഷൻ ആണിത്. വലിയ ടീമുകൾക്കെതിരെയാണ് ഞങ്ങൾ കളിക്കേണ്ടി വരിക.പക്ഷേ ഞങ്ങൾ തയ്യാറാണ്. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ കളിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.സാധ്യമായ അത്രയും ദൂരം ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടതുണ്ട്.ഓരോ മത്സരത്തിലും പരമാവധി ഞങ്ങൾ നൽകേണ്ടതുണ്ട് ” ഇതാണ് പിഎസ്ജിയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഈ യുവേഫ ചാമ്പ്യൻസ് ലീഗിലെ കിരീടം ഫേവറൈറ്റുകളിൽ ഒന്നാണ് പിഎസ്ജി. നെയ്മറും മെസ്സിയും എംബപ്പെയുമടങ്ങുന്ന പിഎസ്ജി നിലവിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.