ഞങ്ങൾ എന്തായാലും ഫൈനലിൽ കാണും:UCLനെ കുറിച്ച് എംബപ്പേ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ബൊറൂസിയ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചുകൊണ്ട് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പിഎസ്ജിക്ക് മികച്ച ഒരു വിജയം അനിവാര്യമാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ രണ്ടാംപാദ മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായി കിലിയൻ എംബപ്പേ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹം വളരെയധികം ആത്മവിശ്വാസത്തിലാണ്.ബൊറൂസിയയെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാൻ എന്തായാലും തങ്ങൾക്ക് കഴിയും എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Kylian Mbappé: “The pressure on my shoulders for Tuesday’s match vs. Dortmund? It’s normal because there’s a place in the Champions League final up for grabs, which is not negligible. Even more so when you consider the club’s record in the competition. We are aware of the… pic.twitter.com/bRODCxBbYt
— PSG Report (@PSG_Report) May 5, 2024
” വരുന്ന മത്സരത്തിൽ നല്ല രൂപത്തിൽ തന്നെ കളിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഞാൻ മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്. തീർച്ചയായും സമ്മർദ്ദമുണ്ട്.പക്ഷേ അത് സ്വാഭാവികമായ കാര്യമാണ്.എന്തെന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനു വേണ്ടിയാണ് മത്സരിക്കുന്നത്.ഈ കോമ്പറ്റീഷന്റെ പ്രത്യേകത തന്നെ സമ്മർദ്ദം ഉണ്ടാകും എന്നതാണ്.പക്ഷേ ഞങ്ങൾ വളരെ ശാന്തരാണ്. മത്സരത്തിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ കഴിയുമെന്നും അങ്ങനെ ഫൈനലിൽ എത്താൻ കഴിയുമെന്നും എനിക്കുറപ്പുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം നേടിക്കൊണ്ടാണ് ബൊറൂസിയ ഈ മത്സരത്തിന് വരുന്നത്.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അവർ എതിരാളികളെ പരാജയപ്പെടുത്തിയത്. അതേസമയം ആദ്യ പാദത്തിന് ശേഷം പിഎസ്ജി മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല.മതിയായ വിശ്രമവും സമയവും അവർക്ക് ലഭിച്ചിട്ടുണ്ട്.