ജയമില്ല,കോർട്ടുവയുടെ പേടിസ്വപ്നമായി പിഎസ്ജി!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ റയലിന്റെ എതിരാളികൾ കരുത്തരായ പിഎസ്ജിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

എന്നാൽ റയലിന്റെ ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവക്ക് ചില ആശങ്കകൾ ബാക്കിയാണ്.എന്തെന്നാൽ ഇതുവരെ പിഎസ്‌ജിക്കെതിരെ ഒരു വിജയം പോലും നേടാൻ കോർട്ടുവക്ക് സാധിച്ചിട്ടില്ല. ഇതുവരെ റയലിനും ചെൽസിക്കും വേണ്ടി 6 തവണയാണ് കോർട്ടുവ പിഎസ്ജിയെ നേരിട്ടിട്ടുള്ളത്.ഒരു തവണ പോലും പിഎസ്ജിയെ കീഴടക്കാൻ കോർട്ടുവയുടെ ടീമിന് സാധിച്ചിട്ടില്ല.

2014/15 സീസണിൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന സമയത്താണ് ചാമ്പ്യൻസ് ലീഗിൽ രണ്ടുതവണ കോർട്ടുവ പിഎസ്ജിയെ നേരിടുന്നത്.ആ രണ്ട് മത്സരങ്ങളിലും ചെൽസി പിഎസ്ജിയോട് സമനില വഴങ്ങുകയായിരുന്നു.

അടുത്ത സീസണിലും പിഎസ്ജിയും ചെൽസിയും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖം വന്നു.ആ രണ്ട് മത്സരങ്ങളിലും ചെൽസി പിഎസ്ജിയോട് പരാജയപ്പെടുകയായിരുന്നു.

പിന്നീട് കോർട്ടുവ റയലിലേക്ക് എത്തിയതിന് ശേഷമാണ് പിഎസ്ജിയെ നേരിടേണ്ടിവന്നത്. ആദ്യപാദ മത്സരത്തിൽ റയൽ പിഎസ്ജിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.രണ്ടാം പാദത്തിൽ സമനില വഴങ്ങുകയും ചെയ്തു.ഇങ്ങനെ പിഎസ്ജിയെ നേരിട്ട ആറ് മത്സരങ്ങളിലും കോർട്ടുവക്ക് വിജയിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.3 സമനിലയും 3 തോൽവിയുമായിരുന്നു ഫലം. 12 ഗോളുകളാണ് ഈ 6 മത്സരങ്ങളിൽ നിന്ന് താരം ആകെ വഴങ്ങിയത്.

അതേസമയം ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് കോർട്ടുവ കാഴ്ചവച്ചിട്ടുള്ളത്.ആറ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് 4 ക്ലീൻ ഷീറ്റുകൾ താരം നേടിയിട്ടുണ്ട്.പിഎസ്ജിക്കെതിരെ വിജയിക്കാൻ ആവുന്നില്ല എന്ന ശാപത്തിന് ഇന്ന് അറുതി വരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർട്ടുവ.

Leave a Reply

Your email address will not be published. Required fields are marked *