ചോദിച്ചു വാങ്ങി സംസാരിച്ചു, തോൽവിക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്ന് യുണൈറ്റഡ് ഗോൾകീപ്പർ.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ ബയേൺ മ്യൂണിക്കിന് സാധിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പരാജയപ്പെട്ടത്. ഈ മത്സരത്തിൽ ബയേണിന്റെ ആദ്യ ഗോൾ നേടിയത് ലിറോയ് സാനെയാണ്. അദ്ദേഹത്തിന്റെ ഷോട്ട് യുണൈറ്റഡ് ഗോൾകീപ്പറായ ഒനാനക്ക് വളരെ എളുപ്പത്തിൽ കൈപ്പിടിയിൽ ഒതുക്കാമായിരുന്നു. പക്ഷേ അദ്ദേഹം മിസ്റ്റേക്ക് വരുത്തുകയും ഫലമായി കൊണ്ട് അത് ഗോളായി മാറുകയും ചെയ്തു.
ആ ഗോൾ പിറന്നതോടുകൂടിയാണ് ബയേൺ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. തുടർന്ന് ഒനാനക്ക് ആകെ 4 ഗോളുകൾ വഴങ്ങേണ്ട ഒരു സാഹചര്യം ഉണ്ടാവുകയായിരുന്നു. ഏതായാലും ഈ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഒനാന ഏറ്റെടുത്തിട്ടുണ്ട്.എന്റെ കാരണം കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാതെ പോയത് എന്നാണ് മത്സരശേഷം മാധ്യമങ്ങളോട് ഒനാന പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 André Onana requested to speak after the game…
— Fabrizio Romano (@FabrizioRomano) September 20, 2023
“It’s my responsibility, because of me we didn’t win — and I have to learn from it”.
“I have a lot to prove, because to be honest my start in Man United is not so good”.
“It was me who let the team down”. pic.twitter.com/5IYeLmY7Fk
” മത്സരത്തിൽ ടീമിനെ വീഴാൻ അനുവദിച്ചത് ഞാനാണ്. ടീം നല്ല രീതിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കാരണം കൊണ്ടാണ് ഈ മത്സരത്തിൽ യുണൈറ്റഡ് വിജയിക്കാതെ പോയത് എന്നാണ് ഞാൻ കരുതുന്നത്.ഒരു ഗോൾകീപ്പറുടെ ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. ഇത്തരം മിസ്റ്റേക്കുകളിൽ നിന്ന് എനിക്ക് പഠിക്കേണ്ടതുണ്ട്.എനിക്ക് ഇനിയും ഒരുപാട് കരുത്തനാവേണ്ടതുണ്ട്,ഒരുപാട് തെളിയിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഇതായിരിക്കും എന്റെ ഏറ്റവും മോശം മത്സരം. ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ” ഇതാണ് ഒനാന പറഞ്ഞിട്ടുള്ളത്.
മത്സരശേഷം യഥാർത്ഥത്തിൽ യുണൈറ്റഡിനെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കേണ്ടിയിരുന്നത് ഈ ഗോൾകീപ്പർ അല്ലായിരുന്നു.പക്ഷേ അദ്ദേഹം ഇത് ചോദിച്ചു വാങ്ങുകയായിരുന്നു. എന്നിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ട് തന്റെ ഈ മിസ്റ്റേക്കിൽ അദ്ദേഹം കുറ്റബോധം പ്രകടിപ്പിച്ചത്.