ചെൽസി,സിറ്റി എന്നിവരേക്കാൾ റയലിനെ പുറത്താക്കുന്നതിന്റെ തൊട്ടരികിലെത്തിയത് ഞങ്ങളായിരുന്നു : പോച്ചെട്ടിനോ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും പിഎസ്ജി അത് കളഞ്ഞ് കുളിക്കുകയായിരുന്നു.പിന്നീട് ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെയും ഇത്തരത്തിലുള്ള തിരിച്ചുവരവുകൾ നടത്തിക്കൊണ്ട് റയൽ മാഡ്രിഡ് യുവേഫ ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ നടത്തിയിട്ടുണ്ട്.അതായത് ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെക്കാൾ റയലിനെ പുറത്താക്കുന്നതിന്റെ തൊട്ടരികിലെത്തിയത് പിഎസ്ജിയായിരുന്നു എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്.കൂടാതെ കോപ ഡി ഫ്രാൻസിൽ നിന്നും പുറത്തായതിനെ കുറിച്ചും പോച്ചെട്ടിനോ വിശദീകരണം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 14, 2022
” ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെക്കാൾ റയലിനെ പുറത്താക്കുന്നതിന്റെ തൊട്ടരികിലെത്തിയത് ഞങ്ങളായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങൾക്ക് മോശം നിമിഷങ്ങൾ ഉണ്ടാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ സാധിച്ചില്ല.കോപ ഡി ഫ്രാൻസിൽ നിന്നും പുറത്തായത് പെനാൽറ്റിയിലാണ്. നാഷണൽ ഡ്യൂട്ടി ഉണ്ടായതിനാൽ പല പ്രധാനപ്പെട്ട താരങ്ങളെയും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.
ഈ സീസണിലെ ലീഗ് വൺ കിരീടം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് വലിയ വിമർശനങ്ങളാണ് പിഎസ്ജിക്കും പോച്ചെട്ടിനോക്കും ഏൽക്കേണ്ടിവന്നത്.