ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ്, അറിയേണ്ടതെല്ലാം!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. മാറ്റിവെക്കപ്പെട്ട അറ്റലാന്റ Vs വിയ്യാറയൽ മത്സരം മാത്രമാണ് ഇനി അരങ്ങേറാനുള്ളത്. ഇനി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആവേശത്തിലേക്കാണ് കാലെടുത്തു വെക്കുന്നത്.

എഫ്സി ബാഴ്സലോണ ഒഴികെയുള്ള വമ്പൻമാരെല്ലാം ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ യോഗ്യത നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, അയാക്സ്,റയൽ മാഡ്രിഡ്‌ ബയേൺ മ്യൂണിക്ക്,മാഞ്ചസ്റ്റർ യുണൈറ്റഡ്, ലില്ലി, യുവന്റസ് എന്നിവരാണ് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി കൊണ്ട് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചിട്ടുള്ളത്.പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡ്‌,സ്പോർട്ടിങ്, ഇന്റർ മിലാൻ,ബെൻഫിക്ക, റെഡ് ബുൾ സാൽസ്ബർഗ്,ചെൽസി എന്നിവരൊക്കെ ഗ്രൂപ്പ്‌ റണ്ണേഴ്‌സ് അപ്പായി കൊണ്ടാണ് യോഗ്യത നേടിയിരിക്കുന്നത്. വിയ്യാറയൽ, അറ്റലാന്റ എന്നിവരിൽ ഒരാൾ കൂടി പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചേക്ക്.

ഇനി നറുക്കെടുപ്പിലൂടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങളെ നിശ്ചയിക്കുക.ഈ മാസം പതിമൂന്നാം തിയ്യതി തിങ്കളാഴ്ച്ചയാണ് നറുക്കെടുപ്പ് നടക്കുക.ഇന്ത്യൻ സമയം വൈകീട്ട് 4:30- ന് യുവേഫയുടെ ഹെഡ്ക്വാർട്ടേഴ്സായ നിയോണിൽ വെച്ചാണ് നറുക്കെടുപ്പ് അരങ്ങേറുക.

ഇനി ഈ നറുക്കെടുപ്പിന്റെ രീതി കൂടി ഒന്ന് വിശദീകരിക്കാം.

ആദ്യത്തെ കണ്ടീഷൻ,ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്ത ടീമുകൾക്ക് എതിരാളികളായി മറ്റുള്ള ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ മാത്രമേ ലഭിക്കുകയൊള്ളൂ.

രണ്ടാമത്തെ കണ്ടീഷൻ,ഒരേ രാജ്യത്ത് നിന്നുള്ള ടീമുകൾ പരസ്പരം നേർക്കുനേർ വരില്ല, അതായത് ഒരേ ലീഗിൽ കളിക്കുന്ന ടീമുകൾ എതിരാളികളായി വരില്ല.

മൂന്നാമത്തെ കണ്ടീഷൻ എന്നുള്ളത്,ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവർ ഏറ്റുമുട്ടില്ല എന്നുള്ളതാണ്.

ഏതായാലും മികച്ച പോരാട്ടങ്ങൾ പ്രീ ക്വാർട്ടറിൽ തന്നെ നമുക്ക് കാണാനാവുമെന്നുള്ള കാര്യം ഉറപ്പാണ്.എന്തെന്നാൽ പിഎസ്ജിയും ചെൽസിയും അത്ലറ്റിക്കോയുമൊക്കെ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *