ചാമ്പ്യൻസ് ലീഗ് പുറത്താവൽ:ക്രിസ്റ്റ്യാനോ ക്ലബ് വിടുമെന്നതിനോട് പ്രതികരിച്ച് ചീഫ് !

ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി യുവന്റസ് വിജയം കൈവരിച്ചുവെങ്കിലും ചാമ്പ്യൻസ് ലീഗിലെ മുന്നോട്ടുള്ള പ്രയാണത്തിന് അത് മതിയാകുമായിരുന്നില്ല. എവേ ഗോളിന്റെ ആനുകൂല്യം മുതെലെടുത്ത ലിയോൺ യുവന്റസിനെ പിന്തള്ളി കൊണ്ട് ക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ നിന്ന് വേണ്ടപിന്തുണ കിട്ടാത്തതിൽ താരം നിരാശനാണ് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് യുവന്റസ് ചീഫ് ആന്ദ്രേ ആഗ്നെല്ലി. ഇന്നലെ മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങളോട് പ്രതികരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്‌ വിടുമെന്നുള്ള വാർത്തകൾ മാധ്യമങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ട്രിക് ആണെന്നും അദ്ദേഹം യുവന്റസിൽ തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകുക. ലിയോണിനെതിരായ മത്സരത്തിന് മുൻപായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട് പിഎസ്ജിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ കോവിഡ് അത് താറുമാറാക്കിയെന്നും വാർത്തകൾ പുറത്തേക്ക് വന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു യുവന്റസ് ചീഫ്.

” എനിക്ക് അദ്ദേഹത്തെ പൂർണ്ണമായും കൺവിൻസ് ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബിൽ തന്നെ തുടരും. എനിക്ക് തോന്നുന്നത് ആ മാധ്യമറിപ്പോർട്ട്‌ വന്നത് കുറെ മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. പക്ഷെ അത് അവർ പുറത്ത് വിട്ടത് ലിയോണിനെതിരായ മത്സരത്തിന് മുന്നോടിയായാണ്. ഇതൊരു മാധ്യമട്രിക്ക് മാത്രമാണ്. തീർച്ചയായും യുവന്റസിന്റെ നെടുംതൂണാണ് ക്രിസ്റ്റ്യാനോ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. തീർച്ചയായും ഇതൊരു ബുദ്ദിമുട്ടേറിയ ചാമ്പ്യൻസ് ലീഗ് ആയിരുന്നു. പക്ഷെ ഈ സീസണിൽ തുടർച്ചയായ ഒൻപതാം സിരി എയും നേടികൊണ്ട് ഞങ്ങൾ ചരിത്രം രചിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് തീർച്ചയായും ഞങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് ഞങ്ങളുടെ സ്വപ്നമാണ്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ കൂടെയുണ്ട്. അത് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിട്ടും യുവന്റസിന് മുന്നേറാൻ സാധിച്ചില്ല എന്നത് വേദനാജനകമായ കാര്യമാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *