ചാമ്പ്യൻസ് ലീഗ് ഡ്രോ ഇന്ന്. പങ്കെടുക്കുന്നു ടീമുകൾ, പോട്ടുകൾ എന്നിവ അറിയാം!
2020/21 സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഡ്രോ ഇന്ന് നടക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ തീരുമാനിക്കുന്ന ഡ്രോയാണ് ഇന്ന് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 ന് ജനീവയിലെ ആർട്ടിഎസ് സ്റ്റുഡിയോസിൽ വെച്ചാണ് യുവേഫ പ്രോഗ്രാം നടക്കുക. അതോടൊപ്പം തന്നെ യുവേഫ അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കുകയും ചെയ്യും. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരവുമൊക്കെ ഇന്ന് പ്രഖ്യാപിക്കും. സാധാരണപോലെ തന്നെ 32 ടീമുകളെ നാല് പോട്ടുകളായി യുവേഫ തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രോ നടക്കുക. സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് നാല് ടീമുകളും ഫ്രാൻസിൽ നിന്ന് മൂന്ന് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത നേടിയ ടീമുകളെയും അവരുടെ രാജ്യങ്ങളേയും താഴെ നൽകുന്നു.
Real Madrid, Barcelona, Atlético de Madrid, Sevilla (സ്പെയിൻ )
Liverpool, Manchester City, Manchester United, Chelsea (ഇംഗ്ലണ്ട് )
Juventus, Internazionale Milano, Atalanta, Lazio (ഇറ്റലി )
Bayern, Dortmund, RB Leipzig, Borussia Mönchengladbach (ജർമ്മനി )
Paris Saint-Germain, Marseille, Rennes (ഫ്രാൻസ് )
Zenit, Lokomotiv Moskva, Krasnodar* (റഷ്യ )
Shakhtar Donetsk, Dynamo Kyiv* (ഉക്രൈൻ )
Porto (പോർച്ചുഗൽ )
Club Brugge (ബെൽജിയം )
Ajax (നെതർലാന്റ് )
Salzburg* (ഓസ്ട്രിയ )
İstanbul Başakşehir (തുർക്കി )
Midtjylland* (ഡെന്മാർക്ക് )
Olympiacos* (ഗ്രീസ് )
Ferencváros* (ഹങ്കറി )
*പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയ ടീമുകൾ
It's the Group Stage #UCLdraw tomorrow! 🙌
— UEFA Champions League (@ChampionsLeague) September 30, 2020
The 32 clubs are set 👇👇👇https://t.co/rTDrrQCzue
നാലു പോട്ടുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. അവകൾ ഇങ്ങനെയാണ്.
പോട്ട് 1
Bayern (GER, UEFA Champions League holders)
Sevilla (ESP, UEFA Europa League holders)
Real Madrid (ESP)
Liverpool (ENG)
Juventus (ITA)
Paris (FRA)
Zenit (RUS)
Porto (POR)
പോട്ട് 2
Barcelona (ESP)
Atlético de Madrid (ESP)
Manchester City (ENG)
Manchester United (ENG)
Shakhtar Donetsk (UKR)
Dortmund (GER)
Chelsea (ENG)
Ajax (NED)
പോട്ട് 3
Dynamo Kyiv (UKR)*
Salzburg (AUT)*
RB Leipzig (GER)
Internazionale Milano (ITA)
Olympiacos (GRE)*
Lazio (ITA)
Krasnodar (RUS)*
Atalanta (ITA)
പോട്ട് 4
Lokomotiv Moskva (RUS)
Marseille (FRA)
Club Brugge (BEL)
Borussia Mönchengladbach (GER)
İstanbul Başakşehir (TUR)
Midtjylland (DEN)
Rennes (FRA)
Ferencváros (HUN)