ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ്,എന്ന്? എപ്പോൾ? ഏതൊക്കെ ടീമുകൾ? അറിയേണ്ടതെല്ലാം!

2022 /23 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ആരംഭിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന സെപ്റ്റംബർ ആറിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക. ഫുട്ബോൾ ലോകത്തെ ഭൂരിഭാഗം പ്രമുഖ ക്ലബ്ബുകളും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് യോഗ്യതയില്ലാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

ഏതായാലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നാളെ അഥവാ ഓഗസ്റ്റ് 25ന് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടക്കുകയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈയൊരു നറുക്കെടുപ്പ് നടക്കുക. ഈ നറുക്കെടുപ്പിന് മുന്നേ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങൾക്കും പരിശീലകർക്കുമുള്ള പുരസ്കാരങ്ങൾ യുവേഫ പ്രഖ്യാപിച്ചേക്കും.

ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന് വേണ്ടി ടീമുകളെ നാല് പോട്ടുകളായി യുവേഫ തരം തിരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പോട്ടുകളും പൂർത്തിയായിട്ടുണ്ട്. നാലാമത്തെ പോട്ട് മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. പ്ലേ ഓഫ് മത്സരങ്ങളിലൂടെയാണ് ബാക്കിയുള്ള ടീമുകളെ തീരുമാനിക്കുക. ഏതായാലും നാല് പോട്ടുകളെ താഴെ നൽകുന്നു.

സെപ്റ്റംബർ 6, സെപ്റ്റംബർ 7 എന്നീ തീയതികളിലാണ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നടക്കുക. ആകെ 6 മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജിൽ കളിക്കേണ്ടി വരിക. നവംബർ 1, രണ്ട് തീയതികളിലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ പൂർത്തിയാവുക. പിന്നീട് വേൾഡ് കപ്പിന് വേണ്ടിയുള്ള ഒരു ഇടവേള വന്നേക്കും.

യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഈ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് തൽസമയം കാണാനാവും. ഏതായാലും ആരാധകർ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ എതിരാളികളെ അറിയാനുള്ള കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *