ചാമ്പ്യൻസ് ലീഗ്: ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ ഇവർ തമ്മിൽ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഡ്രോ തൊട്ട് മുമ്പ് അവസാനിച്ചു. യുവേഫയുടെ ആസ്ഥാനമായ സിറ്റ്സർലാന്റിലെ നിയോണിൽ വെച്ചാണ് ഡ്രോ അരങ്ങേറിയത്. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയിലേക്കുള്ള ഡ്രോ ആണ് കഴിഞ്ഞത്. ഓഗസ്റ്റ് ഏഴ് മുതൽ ഇരുപത്തിമൂന്നാം തിയ്യതി വരെയാണ് ചാമ്പ്യൻസ് ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്വാർട്ടർ മത്സരങ്ങൾ ഈ ടീമുകൾ തമ്മിലാണ്.

മാഞ്ചസ്റ്റർ സിറ്റി / റയൽ മാഡ്രിഡ്‌ Vs യുവന്റസ് ലിയോൺ (Q-1)

ആർബി ലെയ്പ്സിഗ് Vs അത്ലറ്റികോ മാഡ്രിഡ്‌ (Q-2)

ബാഴ്സലോണ / നാപോളി Vs ബയേൺ / ചെൽസി (Q-3)

അറ്റ്ലാന്റ vs പിഎസ്ജി (Q-4)

ഇനി സെമി ഫൈനലുകൾ ഇങ്ങനെയാണ് നടക്കുക. ആദ്യത്തെ ക്വാർട്ടർ ഫൈനലിലെ വിജയികൾ മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ വിജയികളുമായി ഏറ്റുമുട്ടും. അതേ സമയം രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ വിജയികൾ നാലാമത്തെ ക്വാർട്ടർ ഫൈനൽ വിജയികളുമായി ഏറ്റുമുട്ടും. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചാണ് എല്ലാ മത്സരവും നടക്കുക. അതേ സമയം ഒരു പാദ മത്സരങ്ങൾ മാത്രമേ ഉണ്ടാവുകയൊള്ളൂ. വിജയിക്കുന്നവർക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം. ചാമ്പ്യൻസ് ലീഗ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന തിയ്യതികൾ ഇങ്ങനെയാണ്.

7–8 August: Round of 16 second legs
12–15 August: Quarter-finals (Lisbon)
18–19 August: Semi-finals (Lisbon)
23 August: Final (Estádio do Sport Lisboa e Benfica, Lisbon)

Leave a Reply

Your email address will not be published. Required fields are marked *