ചാമ്പ്യൻസ് ലീഗ് കിരീടസാധ്യത പിഎസ്ജിക്ക് തന്നെ : മുൻ താരം വിശദീകരിക്കുന്നു!

ഒരിടവേളക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് വീണ്ടും തിരിച്ചെത്തുകയാണ്.നിലവിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകൾ തമ്മിലാണ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്.റയലിന്റെ എതിരാളികൾ വമ്പൻമാരായ പിഎസ്ജിയാണ്.പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ആദ്യപാദം അരങ്ങേറുക.

ഈ മത്സരത്തിൽ റയലിനെ തകർത്തു കൊണ്ട് പിഎസ്ജിക്ക് മുന്നേറാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് മുൻ പിഎസ്ജി താരമായ റായ്. ഇപ്പോഴും യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകൾ പിഎസ്ജിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ബീയിൻ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റായിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജിയെയാണ് ഞാൻ ഫേവറേറ്റുകളായി കാണുന്നത്.പക്ഷെ കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ സംഭവിച്ചതെന്താണോ അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്തെന്നാൽ ഈ ക്ലബ്ബുകളെല്ലാം വർഷങ്ങളായി ഒരേപോലെ നല്ല രൂപത്തിൽ കളിക്കുന്നവരാണ്.പിഎസ്ജിക്ക് കിരീടം നേടാൻ ആവശ്യമായ ക്വാളിറ്റിയുള്ള താരങ്ങളുണ്ട്,ഒരുപാട് താരങ്ങൾ ഈ സീസണിൽ എത്തിയിട്ടുണ്ട്.പക്ഷെ സമയമെടുക്കുമെന്നുള്ളതാണ് യാഥാർത്ഥ്യം ” റായ് പറഞ്ഞിട്ടുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ നേടാൻ കഴിയാത്ത ക്ലബ്ബാണ് പിഎസ്ജി.2020-ൽ ഫൈനൽ വരെ എത്തിയെങ്കിലും ബയേണിനോട് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *