ചാമ്പ്യൻസ് ലീഗ് കിരീടസാധ്യത ആർക്ക്? ബെറ്റിങ് ഓഡ് ഇങ്ങനെ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആദ്യം നടത്തിയ നറുക്കെടുപ്പ് റദ്ദാക്കിയതിന് ശേഷം വീണ്ടും യുവേഫ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പ്രീ ക്വാർട്ടറിൽ തന്നെ ഒരുപിടി മികച്ച പോരാട്ടങ്ങൾ അരങ്ങേറുന്നുണ്ട്. റയലും പിഎസ്ജിയും ഏറ്റുമുട്ടുന്ന മത്സരമാണ് പ്രധാന ആകർഷണം. കൂടാതെ അത്ലറ്റിക്കോയും യുണൈറ്റഡും തമ്മിൽ മാറ്റുരക്കുന്നുണ്ട്.
ഏതായാലും ഇതിന് പിന്നാലെ ബെറ്റിങ് ഓഡുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് ആണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീം മാഞ്ചസ്റ്റർ സിറ്റിയാണ്. മൂന്നിൽ ഒന്ന് എന്ന സാധ്യതയാണ് നിലവിൽ സിറ്റിക്ക് കല്പിക്കപ്പെടുന്നത്. രണ്ടാം സ്ഥാനത്ത് വരുന്നത് വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്.നാലിൽ ഒരു സാധ്യതയാണ് അവർക്കുള്ളത്. പിഎസ്ജിയും യുണൈറ്റഡുമൊക്കെ ഒരല്പം പിറകിലാണ്. ഏതായാലും നമുക്ക് അതൊന്ന് പരിശോധിക്കാം.
The updated #UCL odds after the re-draw. #MUFC https://t.co/VsOZeCvVsX
— Man United News (@ManUtdMEN) December 13, 2021
1-Manchester City – 3/1
2-Bayern Munich – 4/1
3-Liverpool – 9/2
4-Chelsea – 8/1
5-Paris Saint-Germain – 9/1
6-Ajax – 13/1
7-Manchester United – 17/1
8-Real Madrid – 20/1
9-Juventus – 30/1
10-Atletico Madrid – 40/1
11-Inter Milan – 50/1
12-Villarreal – 150/1
13-Benfica – 200/1
154-Lille – 200/1
15-RB Salzburg – 300/1
16-Sporting Lisbon – 300/1
ഇതാണ് കണക്കുകൾ. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ആര് നേടും? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.